HOME
DETAILS

ചെലവ് കുറയ്ക്കും

  
backup
May 17 2020 | 05:05 AM

%e0%b4%9a%e0%b5%86%e0%b4%b2%e0%b4%b5%e0%b5%8d-%e0%b4%95%e0%b5%81%e0%b4%b1%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%82
 
 
ന്യൂഡല്‍ഹി: പരിഷ്‌കാരങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നതെന്നും ഘടനാപരമായ മാറ്റം, തൊഴില്‍ സാധ്യത എന്നിവയ്ക്കാണ് മുന്‍ഗണന നല്‍കുന്നതെന്നും ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞു. കൂടുതല്‍ ഉല്‍പ്പാദനം ലക്ഷ്യമിടുന്നതിനും ജോലി സാധ്യത ഉറപ്പാക്കുന്നതിനുമാണ് ഉത്തേജന പാക്കേജെന്നും അവര്‍ പറഞ്ഞു. 
വ്യാവസായിക മേഖലയില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കും. സംസ്ഥാനങ്ങളില്‍ വ്യാവസായിക ക്ലസ്റ്ററുകളുടെ പരിഷ്‌കരണത്തിനായി നേരിടുന്ന വെല്ലുവിളികള്‍ പരിഹരിച്ച് പൊതുവായ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.  ഇന്ത്യന്‍ പ്രതിരോധ നിര്‍മാണ രംഗത്ത് വിദേശ കമ്പനികള്‍ക്ക് 74% വരെ നിക്ഷേപം നടത്താമെങ്കിലും ഇന്ത്യന്‍ കമ്പനികളുടെ ആയുധങ്ങള്‍ക്കായിരിക്കും മുന്‍ഗണന. ഇതിനായി പ്രത്യേക ബജറ്റ് രൂപീകരിക്കും. ഇന്ത്യയില്‍ തന്നെ നിര്‍മിക്കാന്‍ കഴിയുന്ന ആയുധങ്ങളുടെ ഇറക്കുമതി നിര്‍ത്തും. ഇത്തരം ആയുധങ്ങളുടെ പട്ടിക പുറത്തുവിടും. 
ഇതിന്റെ ഇറക്കുമതി അവസാനിപ്പിക്കേണ്ട സമയപരിധിയും തീരുമാനിക്കും. ഓരോ വര്‍ഷവും പട്ടികയിലേക്കു കൂടുതല്‍ ആയുധങ്ങള്‍ കൂട്ടിച്ചേര്‍ക്കും. പ്രതിരോധ നിര്‍മാണ രംഗത്ത് സ്വയംപര്യാപ്തത ഉറപ്പാക്കും. ഇറക്കുമതി ചെയ്യുന്ന സ്‌പെയര്‍പാര്‍ട്‌സ് ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കും. ഇതോടെ പ്രതിരോധ ഇറക്കുമതി ചെലവ് കുത്തനെ കുറയ്ക്കാനാകുമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. 
 രാജ്യത്തെ എയര്‍സ്‌പേസിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിലൂടെ യാത്രാ സമയവും ഇന്ധനച്ചെലവും കുറയ്ക്കുമെന്നും മന്ത്രി വ്യക്തമാക്കി. നിലവില്‍ 60% എയര്‍സ്‌പേസ് മാത്രമാണ് യാത്രാ സര്‍വിസുകള്‍ക്ക് ലഭ്യമായിട്ടുള്ളത്. വ്യോമയാന മേഖലയിലെ ചെലവുകള്‍ 1000 കോടി കുറയ്ക്കും.
 രണ്ടാംഘട്ടത്തില്‍ ലേലം ചെയ്യുന്നതിനുള്ള ആറ് വിമാനത്താവളങ്ങള്‍ ഏതെല്ലാമാണെന്ന് തെരഞ്ഞെടുത്തിട്ടുണ്ട്. ഇതിന്റെ ലേലവുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഉടന്‍ നടത്തും. ഒന്നാംഘട്ടത്തിലും രണ്ടാംഘട്ടത്തിലുമായി 12 വിമാനത്താവളങ്ങളാണ് ലേലം ചെയ്യുക. ഇതിലൂടെ 13,000 കോടിയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. എയര്‍ലൈന്‍സുകളുടെ അറ്റകുറ്റപ്പണി ചെലവ് കുറക്കയ്ക്കാനും നടപടി സ്വീകരിക്കും. 
 2023-24ഓടെ 100 കോടി ടണ്‍ കല്‍ക്കരി ഉല്‍പാദനമാണ് ലക്ഷ്യമെന്നും നിക്ഷേപങ്ങള്‍ക്കായി നയം മാറുമെന്നും മന്ത്രി വ്യക്തമാക്കി.  500 ഖനന ബ്ലോക്കുകള്‍ ലേലത്തിലൂടെ സ്വകാര്യ മേഖലയ്ക്ക് നല്‍കുന്നതിലൂടെ 
മേഖലയില്‍ വളര്‍ച്ചയും തൊഴിലവസരങ്ങളും വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. അലുമിനിയം വ്യവസായ മേഖലയെ സഹായിക്കാന്‍ ബോക്‌സൈറ്റും കല്‍ക്കരിയും ഖനനം ചെയ്യാന്‍ അനുവാദം നല്‍കും. ധാതുക്കളുടെ ഉല്‍പാദനം ലളിതമാക്കും. മന്ത്രി വ്യക്തമാക്കി.
 
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  2 days ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 days ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 days ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  2 days ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  2 days ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  2 days ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  2 days ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 days ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 days ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  2 days ago