HOME
DETAILS

അന്യസംസ്ഥാന തൊഴിലാളിയെ ആക്രമിച്ച് കവര്‍ച്ച: പ്രതി റിമാന്‍ഡില്‍

  
backup
July 10 2016 | 10:07 AM

%e0%b4%85%e0%b4%a8%e0%b5%8d%e0%b4%af%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8-%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b3%e0%b4%bf%e0%b4%af%e0%b5%86-2


പേരൂര്‍ക്കട: അന്യസംസ്ഥാന തൊഴിലാളിയെ ആക്രമിച്ച് പണവും മൊബൈല്‍ഫോണും കവര്‍ന്ന കേസിലെ പ്രതി റിമാന്‍ഡില്‍. വട്ടിയൂര്‍ക്കാവ് കൊടുങ്ങാനൂര്‍ മണല്‍പ്പുറം കെ.എം.ആര്‍.എ- 40 സജിതാ നിവാസില്‍ കള്ളന്‍ സുരേഷ് എന്നുവിളിക്കുന്ന സുരേഷ്‌കുമാര്‍ (32) ആണ് റിമാന്‍ഡിലായത്.
കഴിഞ്ഞ 7-ാം തീയതി രാത്രി 10.30ന് വട്ടിയൂര്‍ക്കാവ് തോപ്പുമുക്കിനു സമീപത്തായിരുന്നു സംഭവം. ഒറീസയിലെ രാംപൂര്‍ ഗോഡി പതാനാ സാഹി ജി.ഐ.പി ടൗണില്‍ മദാബാ പരീത യുടെ 2000 രൂപയും ഒരു മൊബൈല്‍ഫോണുമാണ് ഇയാള്‍ പിടിച്ചു പറിച്ചത്. റോഡിലൂടെ നടന്നുപോകുകയായിരുന്ന മദാബയുടെ സമീപം സ്‌കൂട്ടറിലെത്തിയ സുരേഷും ഇയാളുടെ ഒരു ബന്ധുവും ചേര്‍ന്നായിരുന്നു ആക്രമണം നടത്തിയത്.
ടിപ്പര്‍ലോറി മോഷ്ടിച്ചതിനും മണ്ണുകടത്തിയതിലും സുരേഷിനെതിരേ കരമന സ്റ്റേഷനിലും വട്ടിയൂര്‍ക്കാവ് സര്‍വ്വീസ് സഹകരണബാങ്കിനു സമീപത്തുവച്ച് സുഗതന്‍ എന്നയാളെ വെട്ടിപ്പരിക്കേല്‍പ്പിച്ചതിന് വട്ടിയൂര്‍ക്കാവ് സ്റ്റേഷനിലും ഇലിപ്പോടുള്ള ഒരു വീട്ടില്‍ ചന്ദനത്തടി കൊണ്ടിട്ട് ഗൃഹനാഥനെ കേസില്‍ കുടുക്കാന്‍ ശ്രമിച്ചതിന് ഫോറസ്റ്റിലും കേസുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് സൂപ്പർ-സബ് വിജയം

Football
  •  3 months ago
No Image

ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് പരമ്പര റദ്ദാക്കണം; ഭീഷണി ഉയര്‍ത്തി ഹിന്ദുത്വ സംഘടനകള്‍; ബി.സി.സി.ഐക്കും, പ്രധാനമന്ത്രിക്കും കത്തയച്ചു

National
  •  3 months ago
No Image

ഇന്‍ഡോർ വഖ്ഫ് ബോർഡിൻറെ കർബല മൈതാനം മുനിസിപ്പാലിറ്റിക്ക് നല്‍കി കോടതി

National
  •  3 months ago
No Image

നെസ്റ്റോ ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് മബേല ബിലാദ് മാളിൽ

oman
  •  3 months ago
No Image

ബെംഗളുരുവില്‍ ട്രെയിനില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

Kerala
  •  3 months ago
No Image

കൊല്‍ക്കത്തയിലെ ഡോക്ടറുടെ ബലാത്സംഗക്കൊല; എഫ്.ഐ.ആര്‍ രജിസ്റ്റര് ചെയ്യുന്നത് വൈകിപ്പിച്ച അന്വേഷണ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു

National
  •  3 months ago
No Image

എമിറേറ്റ്സ് ഹെൽത്ത് കാർഡ് യുഎഇ താമസക്കാർക്കും

uae
  •  3 months ago
No Image

ഇന്റർനാഷനൽ ചാരിറ്റി ഓർഗനൈസേഷൻ 25 ദശലക്ഷം ദിർഹമിൻ്റെ പദ്ധതികൾ നടപ്പാക്കി

uae
  •  3 months ago
No Image

ഒമാനിൽ പ്രവാചക പ്രകീർത്തനങ്ങളോടെ നബിദിനമാഘോഷിച്ചു

oman
  •  3 months ago
No Image

നിപ; സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ 175 ആയി; ഹൈറിസ്‌ക് കാറ്റഗറിയില്‍ 104 പേര്‍; പത്ത് പേര്‍ ചികിത്സയില്‍

Kerala
  •  3 months ago