'ഭീമന്‍' ലോറികള്‍ ഗതാഗത കുരുക്ക് സൃഷ്ടിച്ചത് ദുരിതമായി
നന്തി ബസാര്‍: ദേശീയപാതയിലൂടെ സഞ്ചരിച്ച ഭീമന്‍ കണ്ടയ്‌നര്‍ ലോറികള്‍ മണിക്കൂറുകളോളം ഗതാഗത കുരുക്ക് സൃഷ്ടിച്ചത് യാത്രക്കാര്‍ക്ക് വന്‍ദുരിതമായി മാറി. നിര്‍മാണം നടക്കുന്ന കണ്ണൂര്‍ എയര്‍പോര്‍ട്ടിലേക്ക് യന്ത്രസാമഗ്രികളുമായി പോയ രണ്ട് കണ്ടെയ്‌നര്‍ ലോറികളാണ് ദേശീയ പാതയില്‍ ഏറെ നേരം ഗതാഗതകുരുക്ക് സ്യഷ്ടിച്ചത്. പൊതുവെ ഗതാഗതസ്തംഭനം അനുഭവപ്പെടുന്ന കൊയിലാണ്ടി നഗരം വിടാന്‍ ഇഴഞ്ഞു നീങ്ങിയ ലോറികള്‍ക്ക് രാവിലെ ഒരു മണിക്കൂറിലധികം സമയം വേണ്ടിവന്നു.
ലോറി ജീവനക്കാരും പൊലിസും ട്രാഫിക് നിയന്ത്രിക്കാനുണ്ടായിരുന്നുവെങ്കിലും ഗതാഗതകുരുക്കിന് വലിയ തോതില്‍ ശമനമുണ്ടായില്ല. കൊയിലാണ്ടിയില്‍ നിന്ന് വടകര ഭാഗത്ത് എത്താന്‍ എട്ട് മണിക്കൂറിലധികം സമയമാണ് ഭീമന്‍ ലോറികളെടുത്തത്. ഞായറാഴ്ച്ചയായത് കൊണ്ട് കൂടുതലും സ്വകാര്യ വാഹനങ്ങളാണ് കുരുക്കില്‍പെട്ട് ഏറെ നേരം വലഞ്ഞത്. അതേ സമയം റോഡിന് ഇരുവശവും കാഴ്ചക്കാരായി മാറിയവര്‍ക്ക് ലോറിയുടെ വലുപ്പം കൗതകമായി മാറുകയും ചെയ്തു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."