HOME
DETAILS
MAL
വിദ്യാഭ്യാസ മേഖലയില്‍ പുനര്‍ വിചിന്തനത്തിനുള്ള സമയം
backup
May 17 2020 | 05:05 AM
ഈ ലോക്ക് ഡൗണ്‍ കാലം വിദ്യാഭ്യാസ മേഖലയില്‍ പുനര്‍ വിചിന്തനത്തിനുള്ള സമയമാണ്. ഇപ്പോഴുള്ള മനഃപാഠ രീതി മാറ്റി വിദേശ രാജ്യങ്ങളിലെ ഓണ്‍ലൈന്‍ സെമിനാര്‍ മാതൃകയിലുള്ള വിദ്യാഭ്യാസ രീതി നടപ്പാക്കാന്‍ ശ്രമിക്കണം. ചിലയിടങ്ങളില്‍ ഓണ്‍ലൈന്‍ സെമിനാറുകള്‍ നടക്കുന്നുണ്ട്.
എന്നാല്‍ ഇതിനൊക്കെ നിലവില്‍ പരിമിതിയുണ്ട്. കാരണം രാജ്യത്ത് എല്ലാവര്‍ക്കും ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഇപ്പോഴും ലഭ്യമല്ല. പല സ്ഥാപനങ്ങളിലും ഈ പ്രശ്‌നമുണ്ട്. താല്‍ക്കാലിക സംവിധാനമെന്ന നിലയിലാണ് ഇപ്പോള്‍ ചില ഓണ്‍ലൈന്‍ ക്ലാസുകള്‍ നടക്കുന്നത്. എന്നാല്‍ പുതിയ അക്കാദമിക് ഇയറില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കേണ്ടതായി വരും. അടുത്ത അധ്യയന വര്‍ഷത്തെ ക്ലാസുകള്‍ സെപ്റ്റബറില്‍ ആരംഭിക്കുന്നതിനെ കുറിച്ചാണ് യു.ജി.സി ആലോചിക്കുന്നത്. എന്നാല്‍ ഒക്ടോബറോടെ മാത്രമേ ക്ലാസുകള്‍ മുഴുവനായി ആരംഭിക്കാന്‍ സാധിക്കുകയുള്ളൂ.
ഇതോടെ നിലവിലെ അക്കാദമിക് ഇയറിലെ ആറ് മാസത്തോളം നഷ്ടപ്പെടും. ഇത് പരിഹരിക്കുന്നതിന് ഓണ്‍ലൈന്‍ ക്ലാസുകള്‍ വേണ്ടിവരും. വിദേശ രാജ്യങ്ങളില്‍ വിദ്യാര്‍ഥികളെ ഗൈഡ് ചെയ്യുക എന്നത് മാത്രമാണ് അധ്യാപകന്റെ ചുമതല. ഈ രീതിയിലൂടെ മറ്റ് രാജ്യത്തുള്ളവര്‍ മികച്ച കണ്ടുപിടുത്തങ്ങള്‍ പലതും നടത്തുന്നതും നമ്മള്‍ കാണാതെപോകരുത്. നമുക്കും ആ രീതി പരീക്ഷിക്കാന്‍ പറ്റിയ സമയമാണിത്. നിലവിലെ എട്ട് മണിക്കൂര്‍ ക്ലാസ്മുറിയിലെ പഠനമെന്ന രീതി മാറ്റി കുട്ടികളെ സ്വതന്ത്രമായി വിടാം. അവര്‍ക്ക് അസൈന്‍മെന്റുകള്‍ നല്‍കി അവരുടെ കഴിവ് വളര്‍ത്തിയെടുക്കാന്‍ പ്രാപ്തരാക്കാം.
കാണാപാഠമെന്ന പാഠ്യരീതി നമ്മുടെ സ്‌കൂളുകളില്‍നിന്നു തന്നെ മാറ്റണം. ക്ലാസ് റൂം വിദ്യാഭ്യാസത്തിന്റെ സമയം പരമാവധി കുറച്ച് നോട്ടുകള്‍ ഓണ്‍ലൈനാക്കി കുട്ടികള്‍ക്ക് അസൈന്‍മെന്റുകള്‍ നല്‍കി അധ്യാപകര്‍ അവരുടെ ഗൈഡായി മാറണം. കുട്ടികള്‍ക്ക് അസൈന്‍മെന്റുകള്‍ ചെയ്ത് സെമിനാറുകള്‍ നടത്തി അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള അവസരം ഇതിലൂടെ ലഭിക്കും. അവരുടെ ബൗദ്ധിക നിലവാരം മനസിലാക്കി അതിനുസരിച്ച് വേണ്ട രീതിയില്‍ അവരെ പരിശീലിപ്പിക്കാന്‍ പാശ്ചാത്യ രീതിയിലൂടെ അധ്യാപകര്‍ക്ക് സാധിക്കും. മ
ാത്രമല്ല ഈ രീതിമൂലം വിദ്യാര്‍ഥികള്‍ക്ക് നവീന ആശയങ്ങള്‍ കണ്ടെത്താനും കഴിയും. എന്നാല്‍ ഇതിന് സര്‍വകലാശാലകളും അധ്യാപകരും എത്രമാത്രം സജ്ജരാണ് എന്നത് പരിശോധിക്കണം. പ്രതിസന്ധിയെ അവസരമായി കണ്ട് മാറ്റങ്ങള്‍ക്ക് തുടക്കമിട്ടാല്‍ ഭാവിയില്‍ അതിജീവനത്തിന് സഹായകരമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."