HOME
DETAILS
MAL
'ഉം-പുനി'നുശേഷം വരിവരിയായി ചുഴലിക്കാറ്റുകള്‍
backup
May 17 2020 | 05:05 AM
കോഴിക്കോട്: 'ഉം-പുന്‍' കഴിഞ്ഞ ലിസ്റ്റില്‍ ബാക്കിയായ ചുഴലിക്കാറ്റാണ്. ഇത്തവണ വരാനിരിക്കുന്നത് നിസര്‍ഗയും ഗതിയും നിവാറും ബുറേവിയും തുടങ്ങി നിരവധി ചുഴലികള്‍. ലോക കാലാവസ്ഥാ വിഭാഗം അംഗീകരിച്ച 169 ചുഴലിക്കാറ്റുകളുടെ പേരുകള്‍ കഴിഞ്ഞ മാസം പുറത്തുവന്നിരുന്നു.
കഴിഞ്ഞ വര്‍ഷം ബാക്കിയായ പേരുകളില്‍ ഒന്നായ ഉംപുന്‍ ( ഇംഗ്ലിഷില്‍ അംഫാന്‍) ആണ് ഇത്തവണ നമ്മളില്‍ ഭീതിയായി രൂപപ്പെട്ടുതുടങ്ങുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദമാണ് അതിശക്തമായ ഉംപുന്‍ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുള്ളതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. തായ്‌ലന്റുകാരാണ് ഇതിന് പേരിട്ടത്.
അതിനാല്‍ അവരുടെ ഭാഷയിലുള്ള ഉച്ചാരണമാണ് ഉംപുന്‍. ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ വരുന്ന ചുഴലികള്‍ക്ക് അവയെ തിരിച്ചറിയാനും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനും മറ്റുമായാണ് പേരുകള്‍ നല്‍കുന്നത്. ഇന്ത്യന്‍ മഹാസമുദ്രം, അറബിക്കടല്‍, ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവ ഉള്‍ക്കൊള്ളുന്ന മേഖലയില്‍ ഉരുത്തിരിയുന്ന ചുഴലികള്‍ക്കാണ് മുന്‍കൂട്ടി പേരുകളിട്ടിരിക്കുന്നത്. അന്താരാഷ്ട്ര കാലാവസ്ഥാ കേന്ദ്രം അംഗികരിച്ച 169 പേരുകളാണ് ഇന്ത്യന്‍ കാലാവസ്ഥാ കേന്ദ്രം പുറത്തുവിട്ടത്. 13 രാജ്യങ്ങളാണ് ഇന്ത്യന്‍ സമുദ്ര പരിധിയില്‍ വരുന്നത്. ഇന്ത്യ, ബംഗ്ലാദേശ്, ഇറാന്‍, മാലദ്വീപ്, മ്യാന്‍മര്‍, ഒമാന്‍, പാകിസ്താന്‍, ഖത്തര്‍, സഊദി, ശ്രീലങ്ക, തായ്‌ലാന്റ്, യു.എ.ഇ, യമന്‍ തുടങ്ങിയവയാണ് ഈ രാജ്യങ്ങള്‍. ഇവരെല്ലാം ചുഴലികള്‍ക്ക് പേരിടും.
13 പേരുകള്‍ ഓരോരുത്തര്‍ക്കും നിര്‍ദേശിക്കാം. ഓരോ രാജ്യവും ആദ്യം പറയുന്ന പേരുകള്‍ ഉള്‍പ്പെടുത്തി ആദ്യ ചാര്‍ട്ടുണ്ടാക്കും. ഇത് കഴിഞ്ഞാല്‍ അടുത്ത ചാര്‍ട്ടിലെ പേരുകള്‍ ഉപയോഗപ്പെടുത്തും. ചുഴലിക്കാറ്റുകള്‍ അതിന്റെ രൗദ്രത കാട്ടുമ്പോഴാണ് ആ പേര് പ്രചാരത്തിലാവുക.
ഗതി, താജ്, മുരശു, പ്രൊബോ, നീര്‍, വേഗ, ആഗ്, വ്യോം തുടങ്ങി 13 പേരുകളാണ് ഇന്ത്യ ഇത്തവണത്തെ പട്ടികയിലേക്ക് നല്‍കിയത്. പ്രമുഖ കാലാവസ്ഥാ ശാസ്ത്രജ്ഞനായിരുന്ന ക്ലമന്റ് റാഗിയാണ് ചുഴലിക്കാറ്റുകള്‍ക്ക് പേരുകള്‍ നല്‍കുന്ന രീതിക്ക് തുടക്കംകുറിച്ചത്. അത്‌ലാന്റിക് സമുദ്രത്തില്‍ രൂപംകൊള്ളുന്ന ചുഴലികള്‍ക്കും പേരുകള്‍ നല്‍കിയിട്ടുണ്ട്. ആര്‍തര്‍, ബെര്‍ത്ത, ക്രിസ്റ്റബെല്‍, ഡോളി, എഡ്വേഡ്, ഫെ, ഗോണ്‍സാലോ, ഹന്ന തുടങ്ങിയവയാണ് അത്‌ലാന്റിക് ചുഴലികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."