പെരിയാറിലെ ഓളപ്പരപ്പുകള്‍ നീന്തി കയറി നാലുവയസുകാരന്‍ ഹിശാം
ആലുവ:പെരിയാറിലെ ഓളപ്പരപ്പുകള്‍ നീന്തി കയറി നാലുവയസുകാരന്‍ ഹിശാം.പൊതുമരാമത്ത് വകുപ്പില്‍ ഡ്രൈവറായ പോഞ്ഞാശ്ശേരി ചിറയത്ത് ഷാനവാസിന്റെ നാലുവയസുള്ള മകന്‍ ഹിശാമാണ് ആലുവ തുരുത്ത് പാലം മുതല്‍ മണപ്പുറം വരെ നീന്തിയത്. 2-ാം തരത്തില്‍ പഠിക്കുന്ന സഹോദരി ശിഫയും ഹിശാമിനൊപ്പം പെരിയാര്‍ മുറിച്ച് കടന്നു.
പിതാവ് ഷാനവാസിനൊപ്പമാണ് ഇരുവരും നീന്തല്‍ നടത്തിയത്. കുറഞ്ഞ പ്രായത്തില്‍ പെരിയാര്‍ നീന്തിക്കടന്ന ബഹുമതി ഇതോടെ ഹിശാം സ്വന്തമാക്കി. പിതാവാണ് കഴിഞ്ഞ രണ്ട് വര്‍ഷത്തിലധികമായി ഇരുവരേയും നീന്തല്‍ പഠിപ്പിക്കുന്നത്. പോഞ്ഞാശ്ശേരിയിലെ ചെമ്പാരത്ത്കുന്ന് പഞ്ചായത്ത് കുളത്തിലാണ് കുട്ടികളെ നീന്തല്‍ പഠിപ്പിക്കാന്‍ തുടങ്ങിയത്. ഹിശാം വെള്ളത്തില്‍ മൂന്ന് മണിക്കൂറിലേറെ തുഴഞ്ഞ് കിടക്കാന്‍ അഭ്യസിച്ചതിന് ശേഷമാണ് പെരിയാര്‍ നീന്തിക്കടക്കാന്‍ തീരുമാനിച്ചത്.
ചൊവ്വാഴ്ച രാവിലെയാണ് പെരിയാറില്‍ നീന്താനായി എത്തിയത്. പെരിയാറില്‍ നീന്തല്‍ പരിശീലനത്തില്‍ ഏര്‍പ്പെട്ടിരുന്ന പഠിതാക്കളും പരിശീലകനായ സജി വാളാശ്ശേരിയും പ്രോത്സാഹനവും പിന്തുണയുമായി കുട്ടികള്‍ക്കൊപ്പം കൂടി. പുഴ നീന്തിക്കടന്ന കുട്ടികളെ മണപ്പുറത്ത് സ്വീകരിച്ചു. ജുബീനയാണ് കുട്ടികളുടെ മാതാവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."