സമന്വയ വിദ്യഭ്യാസത്തിന്റെ പ്രസക്തി ഏറിവരികയാണെന്ന് ഷംസുദ്ധീന്‍ ഫൈസി
ആലുവ: സമന്വയ വിദ്യഭ്യാസത്തിന്റെ പ്രസക്തി ഏറിവരികയാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഖുതുബാഅ് എറണാകുളം ജില്ലാ പ്രസിഡന്റ് ഉസ്താദ് ഷംസുദ്ധീന്‍ ഫൈസി പ്രസ്താവിച്ചു.
മതപഠനത്തിന് ഭൗതീക പഠനവും, ഭൗതികപഠനത്തിന് മതപഠനവും തടസ്സമാവാതെ സമന്വയ വിദ്യാഭാസത്തിന് കോ ഓര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക്ക് കോളേജ് മുന്നോട്ട് വെച്ച വിദ്യാഭ്യാസ മാതൃക പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു . സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്ക് കീഴില്‍ മത ഭൗതിക വിദ്യകള്‍ സമന്വയിപ്പിച്ച് നല്‍കുന്ന ശ്രേഷ്ഠമായ സംവിധാനമായ വഫിയ്യയുടേയും വാഫിയുടെയും മെയ് മൂന്ന് നാല് തിയതികളിലായി നടക്കാനിരിക്കുന്ന പ്രവേശന പരീക്ഷയോടനുബന്ധിച്ച് എറണാകുളം ജില്ലയിലെ പ്രചരണ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫെഡറേഷന്‍ എറണാകുളം ജില്ലാ കോര്‍ഡിനേറ്റര്‍ മുഹമ്മദ് നിബ്രാസ് അധ്യക്ഷതവഹിച്ചു. കളമശേരി വാഫി കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഉസ്താദ് അന്‍സാര്‍ വാഫി മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. ഐ.എസ്.ഒ അംഗീകാരവും വഫിയ്യ ഡേ സ്‌കൂളിങ്ങും വ്യവസ്ഥിതിയുടെ മുന്നോട്ടുള്ള ഗമനത്തിന് ആക്കം കൂടുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എസ്.കെ.എസ് .എസ് .എഫ് ആലുവ മേഖല വൈസ് പ്രസിഡന്റ് കെ.കെ.അബ്ദുള്‍ സലാം ഇസ്ലാമിയ, കളമശേരി മേഖല വിദ്യാര്‍ത്ഥി പ്രതിനിധി അബൂബക്കര്‍ സിദ്ദീഖ് തുടങ്ങിയവര്‍ സംസാരിച്ചു. വാഫി ഹെല്‍പ് ലൈന്‍ നമ്പര്‍ 1800 3000 2912 (ടോള്‍ ഫ്രീ).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."