ഒളോപ്പാറയില്‍ തീരദേശ റോഡ് ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: ഒളോപ്പാറ-മൂത്തോനത്താഴം കാച്ചിറ ബണ്ട് തീരദേശ റോഡ് ഉദ്ഘാടനം ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന് നിര്‍വഹിച്ചു. അകലാ പുഴയുടെ തീരപ്രദേശത്തുകൂടി മൂത്തോനത്താഴം മുതല്‍ കാച്ചിറ ബണ്ട് വരെ 850 മീറ്റര്‍ ദൂരമുള്ള ഈ റോഡ് തീരദേശ വികസനഫണ്ട് ഉപയോഗിച്ചാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്.
ചടങ്ങില്‍ ചേളന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി. വല്‍സല അധ്യക്ഷയായി. ചേളന്നൂര്‍ പഞ്ചായത്തംഗം ഷീന കണ്ണങ്കണ്ടി സ്വാഗതം പറഞ്ഞു. റോഡിനായി സ്ഥലം വിട്ടുനല്‍കിയവരെ മുന്‍ പഞ്ചായത്തംഗം സോമനാഥന് ആദരിച്ചു. യു.കെ വിജയന് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
മത്സ്യഫെഡ് പ്രമോട്ടര്‍ ഒ. ധര്‍മ്മദാസന്‍ നന്ദി പറഞ്ഞു. ജില്ലാ പഞ്ചയത്തംഗം ജുമൈലത്ത്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം വിജയന്, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്പേഴ്സന് ടി.കെ സുജാത, സി.പി ബിജു സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."