HOME
DETAILS

നിരവധി നഴ്‌സുമാർക്ക് സഹായമായി സഊദി ഒഐസിസി

  
backup
May 17 2020 | 05:05 AM

oicc-hel-for-nurses-in-saudi-during-lockdown

    റിയാദ്: കൊറോണവ്യാപനം മൂലം മാർച്ച് ആദ്യവാരം മുതൽ ഭാഗികമായോ ഏപ്രിലിൽ പൂർണമായോ ലോക് ഡൗണിലായത്തോടെ സഊദി അറേബ്യയിൽ പ്രതിസന്ധിയിലായ നഴ്‌സുമാർക്ക് സഹായകമായി സഊദി ഒഐസിസി. ഭക്ഷണ സാധനങ്ങളും മരുന്നുകളും എത്തിക്കുക എന്ന പ്രാഥമിക ദൗത്യമാണ് ആദ്യ ഘട്ടത്തിലെങ്കിലും പിന്നീട് നിരവധി നഴ്‌സുമാരെ സഹായിക്കാനായതായി സംഘം അറിയിച്ചു. തായിഫിലെ മൈസാൻ ജനറൽ ഹോസ്പിറ്റലിലെ നഴ്സ് ഇടുക്കി സ്വദേശിനി ജസ്റ്റി ജെയിംസ് ഒഐസിസി പ്രവർത്തകനായ മോൻസി എബ്രഹാം വഴി സഊദി നാഷണൽ കമ്മിറ്റിയെ സമീപിക്കുന്നതോടെയാണ് ഈ വഴിയുള്ള സഹായം ചെയ്യാൻ പ്രേരണയായതെന്ന് സംഘം അറിയിച്ചു. നാട്ടിലേക്ക് എക്സിറ്റ് ലഭിച്ചവരോ പ്രസവത്തിനായി ലീവ് അനുവദിച്ചു കിട്ടിയവരോ ആയി യാത്രക്ക് തയ്യാറായിരുക്കുകയും എന്നാൽ ലോക് ഡൗൺ മൂലം എല്ലാം അനിശ്ചിതത്വത്തിലായ 20 നഴ്‌സുമാരായിരുന്നു ജസ്റ്റി ജെയിംസിനൊപ്പമുണ്ടായിരുന്നത്. പാർലിമെന്റ് മെമ്പർമാർ, റിയാദിലെ ഇന്ത്യൻഎംബസ്സി, കേന്ദ്രസർക്കാരിൻ്റെ വിവിധ മന്ത്രാലയങ്ങൾ എന്നിവയുമായി ബന്ധപ്പെടുകവഴി ഇവരുടെ പ്രശ്നങ്ങൾ അധികൃതരുടെ ശ്രദ്ധയിൽ കൊണ്ട് വരികയായിരുന്നു. ഇതിനിടെ കൂടുതൽ നഴ്‌സുമാർ ഒഐസിസി പ്രവർത്തകർ വഴിയും നാട്ടിൽനിന്നുള്ള നേതാക്കളുടെ നിർദ്ദേശപ്രകാരവുമായി യാത്രാ സഹായത്തിനായും മറ്റും ബന്ധപെട്ടു തുടങ്ങിയിട്ടുണ്ടെന്നും ഇവർ അറിയിച്ചു.

     നിലവിൽ തബൂക്, തായിഫ്, അബഹ, അൽലൈത്, ഖുൻഫുദ, അൽഹസ്സ, തുടങ്ങിയ പ്രദേശങ്ങളിൽ നിന്നായി 140 ൽ അധികം നഴ്‌സുമാർക്ക് വേണ്ടിയുള്ള പ്രവർത്തനത്തിലാണിപ്പോൾ സംഘം. ഡോ.ശശിതരൂർ എംപി, എൻ.കെ.പ്രേമചന്ദ്രൻ എംപി, എംകെ.രാഘവൻ എംപി തുടങ്ങിയവർ ഇവർക്കുവേണ്ടി നാട്ടിൽനിന്ന് പ്രവർത്തനങ്ങളിൽ സഹകരിച്ചത് പ്രവർത്തനങ്ങൾ കൂടുതൽ ദ്രുതഗതിയിലാക്കിയിട്ടുണ്ട്. ആന്റോ ആന്റണി എം പി, കെ.സി. ജോസഫ് എം.എൽ.എ, പി.ടി.തോമസ്എം.എൽ.എ, ഡീൻ കുരിയാക്കോസ് എംപി, വിൻസന്റ് എംഎൽഎ, കെപിസിസി ജനറൽസെക്രട്ടറിമാരായ കെപി അനിൽകുമാർ, അഡ്വ.പ്രവീൺകുമാർ ടി എം സക്കീർ ഹുസൈൻ എന്നിവർ അവരവരുടെ അടുത്തെത്തിയ പരാതികൾ ഒഐസിസി ഹെൽപ്‌ഡെസ്‌കിനെ ഏൽപ്പിക്കുകയായിരുന്നു. ഗർഭിണിയായ ഒരു നഴ്‌സ് ഇതിനോടകം കൊവിഡ് ബാധ സംശയിച്ചു കോറന്റായിനിൽ പോയത് വീണ്ടും അവരുടെ യാത്രക്ക് തടസമായെങ്കിലും എംപിമാരുടെയും ആരോഗ്യ മന്ത്രാലയത്തിന്റെയും ഇടപെടലുകൾ മൂലമാണ് അവസാന നിമിഷം യാത്ര സഫലമായത്. റിയാദിൽനിന്ന് നാലുപേരും, ദമാമിൽ പത്തുപേരും, ജിദ്ദയിൽനിന്ന് ഇരുപത്തിയഞ്ചുപേരും ഇതിനോടകം നാട്ടിലെത്തിച്ചേർന്നു. ഇനിയും യാത്രക്കായി കാത്തിരിക്കുന്ന തൊണ്ണൂറോളം നഴ്‌സുമാർ വരുംദിനങ്ങളിൽ യാത്രചെയ്യാനുണ്ടെന്നും ഇതിൽ പുതിയതായി ജനിച്ച കുഞ്ഞുങ്ങളുടെ ജനന സർട്ടിഫിക്കറ്റും മറ്റു യാത്രാ രേഖകളും ശരിയാക്കിവരുന്നതായും ഒഐസിസി അറിയിച്ചു.

    നാഷണൽകമ്മിറ്റി പ്രസിഡന്റ് ശ്രീ.പിഎം നജീബിൻ്റെ നേതൃത്വത്തിൽ ജിദ്ദയിൽനിന്നും കുഞ്ഞിമുഹമ്മദ് കോടശ്ശേരി, താഹിർ ആമിയൂർ, ഇസ്മായിൽ കൂരിപ്പൊയിൽ യൂത്ത്‌കെയർ കോഡിനേറ്റർ കരീം മണ്ണാർക്കാട്, ഹൈലിൽ നിന്നും ചാൻസ റഹ്മാൻ, ബുറൈദയിൽനിന്നും സക്കീർപത്തര റിയാദിൽനിന്നും മജീദ് ചിങ്ങോലി, ഷാജിസോന, ശകീബ് കൊളക്കാടൻ, അൽഹസ്സയിൽനിന്നും ഷാഫികുദിർ, പ്രസാദ്, യാമ്പുവിൽനിന്നും റോയ് ശാസ്താംകോട്ട, മാത്യു ജോസഫ് എന്നിവരാണ് സഹായ ഹസ്തങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിജിപി പദവിയോ, അതോ രാഷ്ട്രീയ ലക്ഷ്യങ്ങളോ? ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ എം.ആര്‍ അജിത് കുമാറിനെതിരെ ഗുരുതര കണ്ടെത്തലുകള്‍

Kerala
  •  2 months ago
No Image

പാല്‍ ഉത്പാദന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഇനി ഒറ്റ പോര്‍ട്ടലിനു കീഴില്‍

Kerala
  •  2 months ago
No Image

ഹത്തയിൽ ടൂറിസം സീസൺ; സുരക്ഷാ മേഖലയിൽ ഒരുക്കങ്ങൾ പൂർത്തിയായി

uae
  •  2 months ago
No Image

ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) അന്‍വറിന്റെ പുതിയ പാര്‍ട്ടി; പ്രഖ്യാപനം നാളെ മഞ്ചേരിയില്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-05-10-2024

PSC/UPSC
  •  2 months ago
No Image

ഇലക്ടറല്‍ ബോണ്ട് വിധിക്കെതിരായ പുനഃപരിശോധനാ ഹരജി; വിധിയില്‍ പിഴവില്ലെന്ന് വിലയിരുത്തി സുപ്രീം കോടതി തള്ളി

National
  •  2 months ago
No Image

തെറ്റിദ്ധാരണകള്‍ മാറിയെന്ന് ജിതിനും, മനാഫും; ഇരു കുടുംബങ്ങളും കൂടിക്കാഴ്ച്ച നടത്തി

Kerala
  •  2 months ago
No Image

ദുബൈ മെട്രോയിൽ ഇ സ്കൂട്ടർ നിരോധനം ആർ.ടി.എ പിൻവലിച്ചു

uae
  •  2 months ago
No Image

പെരിയാര്‍ കടുവാ സങ്കേതത്തെ ജനവാസ മേഖലയില്‍ നിന്ന് ഒഴിവാക്കണമെന്ന് കേരളം വീണ്ടും കേന്ദ്രത്തിനോട് ആവശ്യപ്പെടും

Kerala
  •  2 months ago
No Image

ദുബൈ; ബസുകളുടെ തത്സമയ വിവരങ്ങൾ മൊബൈൽ ആപ്പിൽ

uae
  •  2 months ago