HOME
DETAILS
MAL
വിദ്യാര്‍ഥികര്‍ക്ക് യാത്ര കണ്സെഷന് അനുവദിക്കണമെന്ന്
backup
June 25 2018 | 05:06 AM
കൂടരഞ്ഞി: മലയോര മേഖലയിലെ വിദ്യാര്‍ഥികളെ ദുരിതത്തിലാക്കി പാസുകള്‍ നിജപ്പെടുത്താനുള്ള നീക്കം വിദ്യാര്‍ഥികളോടുള്ള വെല്ലുവിളിയെന്ന് യൂത്ത് കോണ്‍ഗ്രസ് കൂടരഞ്ഞി മണ്ഡലം കമ്മിറ്റി.
കെ.എസ്.ആര്.ടി.സി ബസുകള്‍ മാത്രം സര്‍വിസ് നടത്തുന്ന പൂവാറന്‍തോട്, ഉറുമി, കൂളിരാമുട്ടി, കക്കാടംപൊയില്‍ എന്നിവിടങ്ങളിലെ വിദ്യര്‍ഥികളെയും രക്ഷിതാക്കളെയും ദുരിതത്തിലാക്കുന്ന തീരുമാനത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കുന്നതിന് ഇടപെടാന്‍ എം.എല്‍.എ തയറാകണമെന്നും യോഗം ആവശ്യപ്പെട്ടു. നജീബ് കല്പ്പൂര് അധ്യക്ഷനായി. നവീന്‍ കൊട്ടരത്തില്‍, ജേര്ജ്കുട്ടി, ജിജു കള്ളിപ്പാറ, സെബിന് പൈബിള്ളി, റിബിന് പൂവാറന്‍തോട്, അരുണ്‍ കല്ലിടുക്കില്‍, ജിന്റോ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."