അക്ഷോഭ്യനായി ജോസഫ്: അപമാനിതനായി മടക്കം, പിളര്‍പ്പ് ആസന്നം
തൊടുപുഴ: കേരള കോണ്‍ഗ്രസ് എമ്മില്‍ വീണ്ടും പിളര്‍പ്പ് ആസന്നമായി. കോട്ടയം സീറ്റിലേക്കുള്ള പാര്‍ട്ടി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതാണ് ഏറ്റവും ഒടുവിലെത്തെ പൊട്ടിത്തെറിക്കുള്ള കാരണം.
കേരള കോണ്‍ഗ്രസ് (എം) പാര്‍ട്ടി സ്ഥാനാര്‍ഥിയെ തീരുമാനിച്ചത് നാട്ടില്‍ കേട്ടുകേള്‍വിയില്ലാത്ത രീതിയിലൂടെയാണെന്നാണ് ഇതു സംബന്ധിച്ച് പി.ജെ ജോസഫിന്റെ ആദ്യ പ്രതികരണം. ആ വാക്കുകളില്‍തന്നെയുണ്ട് കടുത്ത അവഗണനയുടെയും അപമാനത്തിന്റെയും അസംതൃപ്തി.
പകല്‍ മുഴുവന്‍ നീണ്ട നാടകീയ സംഭവങ്ങള്‍ക്ക് ഒടുവില്‍ രാത്രി വൈകി ഇറക്കിയ വാര്‍ത്താ കുറിപ്പിലാണ് തോമസ് ചാഴിക്കാടനെ സ്ഥാനാര്‍ത്ഥിയാക്കുന്ന പ്രഖ്യാപനം. വര്‍ക്കിംഗ് പ്രസിഡന്റായ പി ജെ ജോസഫ് മത്സരിക്കേണ്ടതില്ലെന്ന് കേരളാ കോണ്‍ഗ്രസ് കോട്ടയം പാര്‍ലമെന്റ് കമ്മിറ്റിയും നിലപാടെടുത്തിരുന്നു.
ജോസഫ് കോട്ടയത്ത് മത്സരിക്കണമെന്നതായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിര്‍ദ്ദേശം. അതും കൂടി മറികടന്നാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടായത്.
ഇന്നലെവരേ പറഞ്ഞു കേള്‍ക്കാത്ത ഒരാളിനെയാണ് ഇന്ന് മാണി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്.
യു.ഡി.എഫ് നേതാക്കള്‍ ഡല്‍ഹിയില്‍ നിന്നു തിരിച്ചെത്തിയശേഷം മാത്രം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്നാണ് പി.ജെ ജോസഫിന്റെ ഇപ്പോഴത്തെ പ്രതികരണം. എടുത്ത തീരുമാനം പാര്‍ട്ടി തിരുത്തുമെന്നും ജോസഫ് വിഭാഗം പ്രതീക്ഷിക്കുന്നു.
എന്നാല്‍ തീരുമാനം മാണി വിഭാഗം മാറ്റില്ലെന്നുതന്നെയാണ് വ്യക്തമാകുന്നത്. മാണി പറയുന്നതിനപ്പുറത്തേക്ക് യു.ഡി.എഫ് നേതൃത്വത്തിനും കേള്‍ക്കാതിരിക്കാനാവില്ല. അപമാനിതനായ ജോസഫിനെ എല്‍.ഡി.എഫ് ഒപ്പം കൂട്ടുന്ന സാഹചര്യവും തള്ളിക്കളയാനാവില്ല. അങ്ങനെയെങ്കില്‍ കോട്ടയത്ത് വിജയ സാധ്യത എല്‍. ഡി.എഫിനൊപ്പമാകും. ഒരുപക്ഷേ ജോസഫിനെതന്നെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാക്കി കൂടായ്കയില്ല. അത്തരത്തിലുള്ള ചര്‍ച്ചകളാണ് ഇനി കോട്ടയത്ത് പുരോഗമിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."