HOME
DETAILS
MAL
തുറവൂരില്‍ വഴിയോര കച്ചവടം വീണ്ടും സജീവമാകുന്നു
backup
April 12 2017 | 06:04 AM
തുറവൂര്‍: തുറവൂര്‍ കവലയിലെ റോഡുകളിലെ നടപ്പാതകളെല്ലാം വഴിയോര കച്ചവടക്കാര്‍ കൈയടക്കി.
പമ്പാ പാത റോഡില്‍ ഒഴിപ്പിക്കപ്പെട്ട സ്ഥലങ്ങളെല്ലാം ഇപ്പോള്‍ വഴിയോര കച്ചവടക്കാരുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്.
കാല്‍നടക്കാര്‍ക്ക് യാത്ര ചെയ്യാന്‍ സ്ഥലമില്ലാത്തതിനാല്‍ റോഡില്‍ കയറിയിറങ്ങി നടക്കേണ്ട സ്ഥിതിയാണ്. വഴിയോര കച്ചവടം നിരോധിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കേയാണ് റോഡുകളിലെ പാതയോരങ്ങളില്‍ കച്ചവടം തകൃതിയായി നടക്കുന്നത്.
ഇതുമൂലം വാഹന അപകടങ്ങള്‍ പെരുകാന്‍ സാധ്യതയുണ്ട്. ജനങ്ങള്‍ക്ക് ദുരിതമായി മാറിയിട്ടുള്ള വഴിയോര കച്ചവടക്കാരെ തുറവൂര്‍ കവലയില്‍നിന്നും ഒഴിപ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."