ഫിഷിങ് ഹാര്‍ബറുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഉടനടി നടത്തണം: കെ.സി വേണുഗോപാല്‍
ആലപ്പുഴ: തോട്ടപ്പള്ളി, അഴീക്കല്‍, അര്‍ത്തുങ്കല്‍ ഫിഷിങ് ഹാര്‍ബറുകളുടെ നവീകരണ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടനടി തുടങ്ങുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ തുക അനുവദിക്കാന്‍ നടപടികളെടുക്കണമെന്നു കെ.സി വേണുഗോപാല്‍ എം.പി ലോകസഭയില്‍ ആവശ്യപ്പെട്ടു.
പ്രധാനപ്പെട്ട ഈ മൂന്നു ഫിഷിങ് ഹാര്‍ബറുകളുടെനവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ എന്ത്‌നടപടിയെടുത്തുവെന്നു കെ.സി വേണുഗോപാല്‍ എം.പി ചോദ്യോത്തരവേളയില്‍ ചോദിച്ചു.
കേന്ദ്ര സര്‍ക്കാര്‍ധനസഹായത്തോടെ നിര്‍മാണം പൂര്‍ത്തീകരിച്ച ഈ ഫിഷിങ് ഹാര്‍ബറുകള്‍ പ്രവര്‍ത്തനക്ഷമമാവാന്‍, നിലവിലുള്ളരൂപരേഖയില്‍ മാറ്റങ്ങള്‍ വേണമെന്ന് ചെന്നൈ ഐ.ഐ.ടിയുടെ നേതൃത്വത്തില്‍ നടന്ന പഠനങ്ങള്‍ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനസര്‍ക്കാര്‍ പുതുക്കിയ രൂപരേഖ തയ്യാറാക്കി, കൂടുതല്‍ കേന്ദ്രസഹായത്തിനായി കേന്ദ്ര സര്‍ക്കാരിനോട്ആവശ്യപ്പെട്ടിരുന്നു. നിലവില്‍ കേന്ദ്ര സര്‍ക്കാര്‍ വിഹിതംഎണ്‍പതു ശതമാനത്തില്‍ നിന്നും അമ്പതു ശതമാനമായിവെട്ടിക്കുറക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്.
ആലപ്പുഴ ഉള്‍പ്പെടെ തെക്കന്‍ കേരളത്തിലെ പ്രധാന ഫിഷിങ്ഹാര്‍ബറുകളുടെ നവീകരണം അടിയന്തിരമായിസാധ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ ഫണ്ട്അനുവദിക്കാന്‍ നടപടികള്‍ എടുക്കണമെന്നും കെ.സി വേണുഗോപാല്‍ എം.പി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."