വിദ്യാഭ്യാസ മേഖലയെ ആഗോള നിലവാരത്തിലേക്ക് ഉയര്‍ത്തും: മന്ത്രി ടി.പി രാമകൃഷ്ണന്‍
കോഴിക്കോട്: വിദ്യാഭ്യാസ മേഖലയില്‍ ആഗോള നിലവാരം കൈവരിക്കുന്നതിനു പര്യാപ്തമായ ഇടപെടലുകള്‍ സര്‍ക്കാര്‍ നടത്തുമെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍. പത്താം ക്ലാസ് കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്കായി യു.എല്‍ ടെക്‌നോളജി സൊലുഷന്‍സും യു.എല്‍.സി.സി.എസ് ഫൗണ്ടേഷനും ചേര്‍ന്നു സംഘടിപ്പിച്ച ശില്‍പശാല 'കണ്‍വെര്‍ജ് 2016' ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ മേഖലയില്‍ പ്രത്യേക വീക്ഷണത്തോടെയാണ് സര്‍ക്കാര്‍ ഇടപെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഹയര്‍ സെക്കന്‍ഡറി വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെ ആഗോളതലത്തിലേക്ക് ഉയര്‍ത്തും. 1000 കോടി രൂപയാണ് ബജറ്റില്‍ ഇതിനായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വിദ്യാഭ്യാസ നിലവാരത്തില്‍ കേരളം പിന്നിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓണ്‍ലൈന്‍ വിദ്യാഭ്യാസ പദ്ധതി 'യു.എല്‍ ഗുരു' വിന്റെ ലോഗോ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു. ഡോ. എം.കെ മുനീര്‍ എം.എല്‍.എ അധ്യക്ഷനായി. കാലിക്കറ്റ് സര്‍വകലാശാല പ്രൊ. വൈസ് ചാന്‍സിലര്‍ ഡോ. പി. മോഹനന്‍ മുഖ്യപ്രഭാഷണം നടത്തി. എ. പ്രദീപ്കുമാര്‍ എം.എല്‍.എ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു. യു.എല്‍.സി.സി.എസ് ചെയര്‍മാന്‍ രമേശന്‍ പാലേരി സ്വാഗതം പറഞ്ഞു. ഡോ. സജി ഗോപിനാഥ്, എസ്.വി ശ്രീജന്‍ ക്ലാസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."