സ്വകാര്യ ബസുകള്‍ തടഞ്ഞതിനെ ചൊല്ലി തര്‍ക്കം ചുരത്തില്‍ ട്രയല്‍റണ്‍ നടത്താന്‍ കലക്ടറുടെ അനുമതി
താമരശേരി: ചുരത്തിലെ ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി സ്വകാര്യ ബസുകള്‍ പൊലിസ് തടഞ്ഞിട്ടത് ഉടമകളുടെ പ്രതിഷേധത്തിനിടയാക്കി. ദിവസങ്ങള്‍ക്ക് മുന്‍പ് കനത്ത മഴയില്‍ ചുരം രണ്ടാം വളവിലെ മണ്ണിടിഞ്ഞ് ഭിത്തി തകര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് നിയന്ത്രണവും ഏര്‍പ്പെടുത്തി. ശനിയാഴ്ച വൈകിട്ട് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനും ഉദ്യോഗസ്ഥരും കെ.എസ്.ആര്‍.ടി.സിയുടെ പരീക്ഷണ ഓട്ടത്തില്‍ പങ്കാളികളാവുകയും ചെയ്തു.
ശനിയാഴ്ച അര്‍ധരാത്രിയോടെ അറ്റകുറ്റപ്പണികള്‍ നടത്തി ചുരം റോഡിലൂടെ അധികൃതര്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് യാത്രാ സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. അതേസമയം സ്വകാര്യ ബസുകള്‍ക്ക് ചുരത്തില്‍ പ്രവേശിക്കാന്‍ അനുമതിയുണ്ടായിരുന്നില്ല. എന്നാല്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വിസ് നടത്തുന്ന പശ്ചാത്തലത്തില്‍ രാവിലെ കോഴിക്കോട്ടേക്കും വായനാട്ടിലേക്കും പുറപ്പെട്ട ബസുകളെ അടിവാരത്തും ലക്കിടിയിലും പൊലിസ് തടഞ്ഞു.
ഇതേ തുടര്‍ന്ന് ബസുകാരും പൊലിസും തമ്മില്‍ വാക്കേറ്റവുമുണ്ടായി. ബസ് ഓണേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ ഉച്ചയോടെ കലക്ടറേറ്റിലെത്തി ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനുമായും ജില്ലാ കലക്ടര്‍ യു.വി ജോസുമായും ചര്‍ച്ച നടത്തി. തുടര്‍ന്ന് ഉപാധികളോടെ യാത്രക്കായി അനുമതി നല്‍കിയതോടെ ബസുകള്‍ ഉച്ചയോടെ ഓടിത്തുടങ്ങി. ട്രയലെന്ന പേരിലാണ് കെ.എസ്.ആര്‍.ടി.സി ഓടുന്നതെന്നും ഇതേ മാനദണ്ഡത്തില്‍ സ്വകാര്യ ബസുകളെയും കടത്തിവിടാന്‍ തീരുമാനിക്കുകയായിരുന്നെന്ന് ബസ് ഓണേഴ്‌സ് ഭാരവാഹികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."