കൊച്ചിയിലെ ഡോപ്ലര്‍ റഡാര്‍ പ്രവര്‍ത്തനരഹിതം; കാലാവസ്ഥാ നിരീക്ഷണത്തിന് തിരിച്ചടിയാകും
തിരുവനന്തപുരം: ചുഴലിക്കാറ്റും മറ്റു കാലാവസ്ഥാ മാറ്റങ്ങളും ഏറ്റവും കൃത്യതയോടെ കണ്ടെത്തുന്നതിന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കൊച്ചിയില്‍ സ്ഥാപിച്ച ഡോപ്ലര്‍ റഡാര്‍ ഒരു മാസത്തിലധികമായി പ്രവര്‍ത്തനരഹിതം.
റഡാര്‍ അറ്റകുറ്റപ്പണിയിലാണെന്ന സന്ദേശമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വെബ്‌സൈറ്റില്‍നിന്ന് ലഭിക്കുന്നത്. കേരളതീരത്തും സമീപ പ്രദേശങ്ങളിലും ന്യൂനമര്‍ദം രൂപപ്പെടാനുള്ള സാധ്യത നിലനില്‍ക്കുകയും കേരളത്തില്‍ കാലവര്‍ഷം എത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഡോപ്ലര്‍ റഡാര്‍ പ്രവര്‍ത്തിക്കാത്തത് കാലാവസ്ഥാ നിരീക്ഷണത്തിന് തിരിച്ചടിയാകുമെന്ന് വിദഗ്ധര്‍ പറയുന്നു.
അതേസമയം, ലോക്ക്ഡൗണിനെ തുടര്‍ന്ന് സാങ്കേതിക വിദഗ്ധര്‍ക്ക് എത്താനാകാത്തതാണ് പ്രശ്‌നം പരിഹരിക്കാന്‍ തടസമാകുന്നതെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അധികൃതര്‍ പറയുന്നത്.
ഏകദേശം 500 കിലോമീറ്റര്‍ അകലത്തില്‍ വരെ അന്തരീക്ഷത്തിലുണ്ടാകുന്ന ചെറിയ വ്യതിയാനം പോലും കണ്ടെത്താന്‍ കഴിയുകയും 200-300 കിലോമീറ്റര്‍ അകലെ വരെയുള്ള വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തുകയും ചെയ്യുന്ന റഡാറാണ് തോപ്പുംപടിയിലുള്ളത്.
കേരളത്തിലെ ഏറ്റവും മികച്ച റഡാര്‍ എന്നായിരുന്നു ഇതിനെ വിശേഷിപ്പിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."