HOME
DETAILS

എഴുത്തുകാരന്റെ വിജയം ആസ്വാദകരുടെ കരുത്തില്‍: എം.ടി

  
backup
July 11 2016 | 03:07 AM

%e0%b4%8e%e0%b4%b4%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%95%e0%b4%be%e0%b4%b0%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%9c%e0%b4%af%e0%b4%82-%e0%b4%86%e0%b4%b8%e0%b5%8d


കോഴിക്കോട്: സാഹിത്യലോകം നിലനില്‍ക്കുന്നത് ആസ്വാദകരുടെ പിന്തുണയിലാണെന്നും എഴുത്തുകാര്‍ വിജയിക്കുന്നുണ്ടെങ്കില്‍ അത് അവരുടെ കരുത്തിലാണെന്നും എം.ടി വാസുദേവന്‍ നായര്‍ പറഞ്ഞു. ഹരിതം ബുക്‌സ് സംഘടിപ്പിച്ച 'ദേശപ്പശിമ: യു.എ ഖാദറിന്റെ സാഹിത്യജീവിതം' പരിപാടിയുടെ സമാപന സമ്മേളം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആസ്വാദകരുടെ മനസും കരുത്തും ആര്‍ജിച്ച എഴുത്തുകാരനാണ് യു.എ ഖാദര്‍. ദേശപരിമിതികള്‍ക്കപ്പുറത്ത് മാര്‍കേസ്, ഒക്ടാവിയോ പാസ് തുടങ്ങിയ ഇതിഹാസ എഴുത്തുകാരെ ലോകം വായിച്ചപോലെ യു.എ ഖാദറിനെയും വായനാലോകം അംഗീകരിക്കുകയാണ്. കഴിവുകള്‍ക്കുള്ളില്‍ നില്‍ക്കാതെ സമകാലിക ലോകത്തെ സമൂഹ്യചുറ്റുപാടുകളോടു പ്രതികരിക്കുന്നത് അദ്ദേഹത്തിന്റെ സവിശേഷതയാണെന്നും എ.ടി പറഞ്ഞു.
കഥാകൃത്ത് ശത്രുഘ്‌നന്‍ അധ്യക്ഷനായ ചടങ്ങില്‍ നടന്‍ മാമുക്കോയ മുഖ്യപ്രഭാഷണം നടത്തി. സാഹിത്യലോകത്തെ ശത്രുതകളും അഭിപ്രായ വ്യത്യാസങ്ങളും വായനക്കാര്‍ക്കു ബാധ്യതയാകരുതെന്ന് മാമുക്കോയ ഓര്‍മിപ്പിച്ചു. ശരത്ബാബു, പി.കെ പാറക്കടവ്, യു.എ ഖാദര്‍ സംബന്ധിച്ചു. ഹരിതം ബുക്‌സ് എഡിറ്റര്‍ പ്രതാപന്‍ തായാട്ട് സ്വാഗതവും കെ.വി സുഭാഷ് നന്ദിയും പറഞ്ഞു. രണ്ടു ദിവസങ്ങളിലായി നടന്ന സാഹിത്യസദസില്‍ വിവിധ സെഷനുകളില്‍ എം. മുകുന്ദന്‍, കെ.പി സുധീര, പ്രൊഫ. മുഹമ്മദ് അഹമ്മദ്, സോമന്‍ കടലൂര്‍, കബിത മുഖോപാധ്യായ, ചെലവൂര്‍ വേണു പങ്കെടുത്തു.
'ദേശപ്പശിമ: യു.എ ഖാദറിന്റെ സാഹിത്യജീവിതം' പരിപാടി സമാപിച്ചു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; ബസ് ജീവനക്കാരുമായി തര്‍ക്കം, കടകള്‍ അടപ്പിക്കുന്നു

Kerala
  •  a month ago
No Image

'ഗസ്സയിലേക്കുള്ള സഹായ വിതരണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ തുടര്‍ച്ചയായി കള്ളം പറയുന്നു' ഫലസ്തീനി കുട്ടിയുടെ പട്ടിണിക്കോലത്തിന്റെ ചിത്രവുമെന്തി റാഷിദ ത്ലൈബ് യു.എസ് കോണ്‍ഗ്രസില്‍ 

International
  •  a month ago
No Image

ഇന്ത്യയുടെ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയകരം

National
  •  a month ago
No Image

ഈ ഗള്‍ഫ് രാഷ്ട്രങ്ങളിലേതിനെക്കാളും സ്വര്‍ണത്തിന് ഇന്ത്യയില്‍ വിലക്കുറവ്? കാരണം അറിയാം

qatar
  •  a month ago
No Image

വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് വിലങ്ങുമായി ഓടി; കുഴികുത്തി ഷീറ്റിട്ട് മൂടി, ചാടിപ്പോയ പ്രതിയെ പിടികൂടിയത് 4 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍

Kerala
  •  a month ago
No Image

വിഷപ്പുകയിൽ ശ്വാസം മുട്ടി ഡൽഹി; വായുഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിൽ

National
  •  a month ago
No Image

വിവാദങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിച്ച് മേൽക്കൈ നേടി യു.ഡി.എഫ്

Kerala
  •  a month ago
No Image

എം.ഡി.എം.എയും കഞ്ചാവുമായി നടനും സുഹൃത്തും പിടിയില്‍ 

Kerala
  •  a month ago
No Image

സന്ദീപ് വാര്യര്‍ പാണക്കാട്ട്; സ്വീകരിച്ച് മുസ്‌ലിം ലീഗ് നേതാക്കള്‍

Kerala
  •  a month ago
No Image

'മലപ്പുറവുമായി പൊക്കിള്‍കൊടി ബന്ധം, മലപ്പുറത്തിന്റെ പാരമ്പര്യം മതനിരപേക്ഷതയുടേത്' സന്ദീപ് വാര്യര്‍

Kerala
  •  a month ago