ജലീലിന്റെ മരണത്തില്‍ മജിസ്ട്രേറ്റ്തല അന്വേഷണം
കല്‍പ്പറ്റ: വയനാട്ടിലെ ലക്കിടിയില്‍ പൊലിസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് സി.പി ജലീലിന്റെ മരണത്തെക്കുറിച്ച് മജിസ്ട്രേറ്റ് തലത്തില്‍ അന്വേഷം നടത്തും. ഇത് സംബന്ധിച്ച ഉത്തരവ് ഇന്നലെ പുറത്തിറങ്ങി.
കഴിഞ്ഞ ആറിന് രാത്രിയാണ് മാവോയിസ്റ്റ് കബനീദളം നേതാവ് മലപ്പുറം പാണ്ടിക്കാട് സ്വദേശി സി.പി ജലീല്‍ പൊലിസിന്റെ വെടിയേറ്റ് ലക്കിടിക്ക് സമീപത്തെ റിസോര്‍ട്ടില്‍ കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന ചന്ദ്രുവെന്ന മറ്റൊരു മാവോയിസ്റ്റിന് ഗുരുതര പരുക്കേറ്റെന്നാണ് പൊലിസ് ഭാഷ്യം. പിറ്റേ ദിവസമാണ് ജലീല്‍ കൊല്ലപ്പെട്ട വിവരം പുറത്തുവന്നത്. പൊലിസുമായുള്ള ഏറ്റുമുട്ടലിലാണ് ജലീല്‍ കൊല്ലപ്പെട്ടതെന്ന വാദം ജലീലിന്റെ സഹോദരന് സി.പി റഷീദും മനുഷ്യാവകാശ പ്രവര്‍ത്തകരും അന്ന് തന്നെ തള്ളിക്കളഞ്ഞിരുന്നു.
സംഭവത്തില്‍ മജിസ്റ്റീരിയല്‍ തലത്തിലുള്ള അന്വേഷണം വേണമെന്ന് ബന്ധുക്കള്‍ പരാതിയും നല്‍കിയിരുന്നു. ഇപ്പോള്‍ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."