HOME
DETAILS
MAL
ഒമാനില്‍ കൊവിഡ് രോഗികള്‍ അയ്യായിരം കടന്നു
backup
May 17 2020 | 05:05 AM
മസ്ക്കത്ത്: ഒമാനില്‍ പുതുതായി 404 കൊവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ രോഗികളുടെ എണ്ണം അയ്യായിരം കടന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
പ്രവാസികളാണ് രോഗബാധിതരില്‍ ഏറ്റവും കൂടുതല്‍. ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത 404 പേരില്‍ 337 പേരും വിദേശികളാണ്. 20 മരണമടക്കം കൊവിഡ് ബാധിതരുടെ മൊത്തം എണ്ണം 5,029 ആയി ഉയര്‍ന്നു.1,436 പേര് ഇതിനിടെ രോഗമുക്തി നേടി.
36 കാരിയായ സ്വദേശി യുവതിയും 43 വയസുള്ള വിദേശിയുമാണ് ഇന്നലെ മരിച്ചത്. വ്യാഴാഴ്ച മരിച്ച എറണാകുളം തോപ്പുംപടി സ്വദേശി വിപിന്‍ സേവ്യറിന്റെ (31) മൃതദേഹം സുഹാറില്‍ സംസ്കരിക്കും. രാജ്യത്തെ 20 കൊവിഡ് മരണങ്ങളില്‍ രണ്ട് മലയാളികളടക്കം 13 പേര് വിദേശികളും ഏഴു പേര് സ്വദേശികളുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."