കൊവിഡ് പരിശോധനാ സംവിധാനം വികസിപ്പിച്ച് സഊദി ഗവേഷകര്‍
റിയാദ്: കൊവിഡ് കണ്ടെത്താന്‍ സഹായിക്കുന്ന പരിശോധനാ സംവിധാനം വികസിപ്പിച്ച് ഒരു സംഘം സഊദി ഗവേഷകര്‍. റിയാദ് റിസര്‍ച്ച് സെന്റര്‍ ഓഫ് സ്പെഷ്യലിസ്റ്റ് ആശുപത്രിയിലെ ഗവേഷകരാണ് വൈറസ് ബാധ കണ്ടെത്താന്‍ സഹായിക്കുന്ന സംവിധാനം വികസിപ്പിച്ചതെന്ന് സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇവര്‍ കണ്ടെത്തിയ പരീക്ഷണ സംവിധാനത്തിന് സഊദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റിയുടെ അംഗീകാരവും ലഭിച്ചിട്ടുണ്ട്. കൊവിഡ്-19 വൈറസിലെ പോളിമെറൈസ് ചെയിന്‍ റിയാക്ഷന് (പി.സി.ആര്) വിശകലനം അടിസ്ഥാനമാക്കിയാണ് വൈറസ് ബാധ സ്ഥിരീകരിക്കുന്നത്.
വൈറസുകളുടെ ജനിതക ഘടകങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുന്നതിന് പുറമെ ഇന്‍ഫ്ളുവന്‍സ അണുബാധ പരിശോധിക്കുന്നതിനുള്ള ശ്രമം കൂടിയാണ് പി.സി.ആര് ടെസ്റ്റുകള്‍. ഇതിന്റെ ഭാഗമായുള്ള പ്രൈമേഴ്സ് ഉല്പാദിപ്പിക്കാനുള്ള ഉപകരണം റിസര്‍ച്ച് സെന്റര്‍ ഓഫ് സ്പെഷ്യലിസ്റ്റ് ആശുപത്രിയുടെ കൈവശം ഉണ്ടായിരുന്നതായി റിസര്‍ച്ച് സെന്റര്‍ ഓഫ് സ്പെഷ്യലിസ്റ്റ് ആശുപത്രി സി.ഇ.ഒ ഡോ. അലി അല്‍ സഹ്റാനി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."