വഴി കാട്ടിയവർക്ക് സ്നേഹാദരവുമായി മലപ്പുറം ജില്ലാ കെഎംസിസി
കൊറോണ വ്യാപന കാലത്ത് വിദേശ നാടുകളിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും കെഎംസിസി ചെയ്ത് വരുന്ന സേവനങ്ങൾ തുല്യതയില്ലാത്തതാണ്. ഈ സന്ദർഭത്തിൽ കഴിഞ്ഞ കാലങ്ങളിൽ സംഘടനക്ക് നേതൃത്വം നൽകിയ നിസ്വാർത്ഥ സേവകരെ ഓർക്കുന്നതും അവരെ ചേർത്ത് പിടിക്കുന്നതും വലിയ നിർവൃതി പകരുന്ന കാര്യമാണെന്ന് ആദരവ് നൽകുന്നതിന് വേണ്ടി രൂപീകരിച്ച സമിതി അംഗങ്ങൾ അഭിപ്രായപ്പെട്ടു. വിശ്രമ ജീവിതം നയിക്കുന്ന പലരും വാർധക്യത്തിലാണ്. അവരെ ഓർക്കാതിരിക്കാൻ കഴിയില്ലെന്നും അവരുടെ സേവനങ്ങൾ വിലമതിക്കാനാവാത്തതാണെന്നും സമിതി അംഗങ്ങളായ സഊദി കെഎംസിസി സുരക്ഷ പദ്ധതി ചെയർമാൻ അഷ്‌റഫ് തങ്ങൾ ചെട്ടിപ്പടി, ദേശീയ സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ.കോയാമുഹാജി, ഉസ്മാനാലി പാലത്തിങ്ങൽ, ഷുഹൈബ് പനങ്ങാങ്ങര, റിയാദ് മലപ്പുറം ജില്ല കെഎംസിസി പ്രസിഡന്റ് മുഹമ്മദ് വേങ്ങര, ജനറൽ സെക്രട്ടറി അസീസ് വെങ്കിട്ട, അബ്ദുസ്സമദ് കൊടിഞ്ഞി, റിയാദ് സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് മൊയ്‌ദീൻ കുട്ടി തെന്നല, അഷ്‌റഫ് കല്പകഞ്ചേരി, സത്താർ താമരത്ത്, മലപ്പുറം ജില്ലാ കെഎംസിസി കമ്മിറ്റി ഓർഗനൈസിംഗ് സെക്രട്ടറി ഷൗക്കത്ത് കടമ്പോട്ട്,ട്രഷറർ കുഞ്ഞിപ്പ തവനൂർ, നജ്മുദ്ധീൻ മഞ്ഞളാംകുഴി എന്നിവർ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."