HOME
DETAILS

വൈക്കത്തിന്റെ ചരിത്രമുറങ്ങുന്ന മാര്‍ക്കറ്റ് ഇന്ന് നിശബ്ദം

  
backup
April 12 2017 | 06:04 AM

%e0%b4%b5%e0%b5%88%e0%b4%95%e0%b5%8d%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%9a%e0%b4%b0%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%ae%e0%b5%81%e0%b4%b1

വൈക്കം: ഒരുകാലത്ത് വൈക്കത്തുകാരുടെ പ്രധാന ആശ്രയ കേന്ദ്രമായിരുന്ന മാര്‍ക്കറ്റ് ഇന്ന് നിശബ്ദം. വൈക്കത്തിന്റെ ചരിത്രമുറങ്ങുന്ന മാര്‍ക്കറ്റില്‍ ഇപ്പോള്‍ അവശേഷിക്കുന്നത് ഒരു കോഴിക്കടയും വര്‍ക്ക്‌ഷേപ്പും മാത്രം.
നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് വൈക്കത്തിന് അഭിമാനമായിരുന്ന ചന്തയിലേക്ക് രാവിലെയും വൈകുന്നേരവും സാധനങ്ങള്‍ വാങ്ങുന്നതിനും വിപണനങ്ങള്‍ നടത്തുന്നതിനും എത്തുന്നവര്‍ ഏറെയായിരുന്നു.
കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ മതിയായ വിലക്ക് ഇവിടെ വില്‍പ്പന നടത്തുവാനുള്ള കേന്ദ്രമായിരുന്നു ഈ മാര്‍ക്കറ്റ് . ഇറച്ചി, മത്സ്യം, പച്ചക്കറികള്‍, കപ്പ, പലചരക്ക്, സുഗന്ധവ്യഞ്ജനങ്ങള്‍, കുടംപുളി, തഴപ്പായ, കയറുല്‍പ്പമെന്നതിനാല്‍ നാട്ടുകാര്‍ എന്തുവാങ്ങുവാനും ആശ്രയിച്ചിരുന്നതും ഇവിടുത്തെ ചന്തയെ തന്നെയായിരുന്നു.
ഇത്തരത്തില്‍ കര്‍ഷകര്‍ ഉത്പന്നങ്ങള്‍ വിറ്റും, ആവശ്യക്കാര്‍ സാധനങ്ങള്‍ വാങ്ങിയും സജീവമാക്കി നിര്‍ത്തിയ ചന്ത ഇന്ന് നിശ്ചലമാണ്.
ഇതിന് കാരണമായി പലരും ചൂണ്ടിക്കാട്ടുന്നത് മാര്‍ക്കറ്റിലെ അറവുശാല പൂട്ടിയതാണ്. ആദ്യകാലത്തെ പ്രതാപം ഇല്ലെങ്കിലും ചന്തയിലേക്ക് നിരവധി പേര്‍ എത്തിയിരുന്നത് അറവുശാല ഉള്ളതിനാലായിരുന്നു.
അറവുശാല പ്രവര്‍ത്തിച്ചിരുന്ന സമയത്ത് മാര്‍ക്കറ്റിലേക്ക് രാവിലെ കുറച്ച് ആളുകള്‍ എത്തുമായിരുന്നു. എന്നാല്‍ ഇതുനിന്ന ശേഷം ആരും വരാത്ത സ്ഥിതിയായി. തോട്ടുവക്കത്ത് പ്രവര്‍ത്തിച്ചിരുന്ന അറവുശാല മലിനീകരണ പ്രശനത്തിന്റെ പേരില്‍ നഗരസഭ പൂട്ടിക്കുകയായിരുന്നു.
അറവുശാല അടച്ചിട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും അതിനുശേഷം ഇത് തുറക്കുവാനോ ഇവിടെ നവീകരണ ജോലികള്‍ നടത്തുവാനോ അധികാരികള്‍ തയ്യാറായില്ല.അറവുശാല മാറ്റി സ്ഥാപിക്കാന്‍ പോലും വേണ്ട നടപടി കൈക്കൊണ്ടില്ലെന്നതാകും സത്യം.
നഗരസഭയുടെ ഒരു പ്രധാന വരുമാന മാര്‍ഗമാണ് ഇതുമൂലം നിലച്ചത്. അറവുശാല പ്രവര്‍ത്തിച്ചിരുന്ന കെട്ടിടങ്ങളും പരിസരവും ഇപ്പോള്‍ഉപയോഗശൂന്യമായി കാടുപിടിച്ചു കിടക്കുകയാണ്.
ഇത്തരത്തില്‍ ഒരുകാലത്ത് വൈക്കത്തിന്റെ പ്രധാന തൂണായിരുന്ന ചന്തയെ പഴയകാലത്തേക്ക് കൊണ്ടുവരാന്‍ നഗരസഭ ഭരണത്തിലിരുന്നവര്‍ ശ്രമിക്കാത്തതിനെതിരേ പ്രതിഷേധം ശക്തമാണ്. മാര്‍ക്കറ്റിനെ ആശ്രയിച്ച് കഴിഞ്ഞിരുന്നവര്‍ ഇന്നും മാര്‍ക്കറ്റിനെ സജീവമാക്കാന്‍ തയാറാണ്.
എന്നാല്‍ ഇതിനോട് മുഖം തിരിച്ചു നില്‍ക്കുകയാണ് അധികൃതര്‍. വൈക്കം ചന്തയുടെ പ്രതാപം നില നിര്‍ത്താന്‍ അധികാരികള്‍ ഉണര്‍ന്നുപ്രവര്‍ത്തിച്ചില്ലെങ്കില്‍ മാര്‍ക്കറ്റ് അന്യമാകുമെന്നതില്‍ സംശയമില്ല. വരുമാന ദാരിദ്രത്താല്‍ പൊറുതിമുട്ടുന്ന നഗരസഭ ഇതുപോലുള്ള സംരംഭങ്ങള്‍ക്ക് പൂട്ടുവീണിട്ടും ഉണര്‍ന്നുപ്രവര്‍ത്തിക്കാത്തതില്‍ നാട്ടുകാര്‍ക്കിടയിലും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  20 minutes ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  32 minutes ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  39 minutes ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  an hour ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  an hour ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  an hour ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  2 hours ago
No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  2 hours ago
No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  3 hours ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  4 hours ago