HOME
DETAILS
MAL
ബസ് ജീവനക്കാര്‍ മേയ് നാലുമുതല്‍ പണിമുടക്കും
backup
April 12 2017 | 06:04 AM
കണ്ണൂര്‍: ജില്ലയിലെ സ്വകാര്യബസ് ജീവനക്കാര്‍ മേയ് നാലുമുതല്‍ അനിശ്ചിതകാലത്തേക്കു പണിമുടക്കും. 2016-17 വര്‍ഷത്തെ കസ്റ്റമറി ബോണസ് വിതരണം ചെയ്യുക, 2016 ഒക്ടോബര്‍, 2017 ഏപ്രില്‍ എന്നീ രണ്ടു ഗഡു ഡി.എ വര്‍ധന അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണു തൊഴിലാളികള്‍ പണിമുടക്കുന്നത്. യൂനിയനുകള്‍ ഇതുസംബന്ധിച്ചു നല്കിയ പരാതിയെ തുടര്‍ന്നു ജില്ലാ ലേബര്‍ ഓഫിസര്‍ മൂന്നുതവണ കണ്‍സിലിയേഷന്‍ വിളിച്ചുചേര്‍ക്കുകയും ഉടമകള്‍ ബോണസ് തന്നെ നിഷേധിക്കുന്ന നയം സ്വീകരിച്ചതിന്റെ അടിസ്ഥാനത്തിലാണു പണിമുടക്കിനു നിര്‍ബന്ധിതരായതെന്നു നേതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."