HOME
DETAILS

മലയോര ഹൈവേ നിര്‍മാണത്തിനു തടസമായി ക്വാറി സ്തംഭനം

  
backup
April 12 2017 | 06:04 AM

%e0%b4%ae%e0%b4%b2%e0%b4%af%e0%b5%8b%e0%b4%b0-%e0%b4%b9%e0%b5%88%e0%b4%b5%e0%b5%87-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8

തളിപ്പറമ്പ്: ജില്ലയിലെ ക്വാറികള്‍ ദീര്‍ഘകാലമായി അടഞ്ഞുകിടക്കുന്നത് നിര്‍മാണ സാമഗ്രികളുടെ ലഭ്യതയെ ബാധിച്ചതിനാല്‍ മലയോര ഹൈവേയുടെ നിര്‍മാണ പുരോഗതിക്ക് തടസമാവുന്നു. അയല്‍ ജില്ലകളില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും മെറ്റല്‍ ഉയര്‍ന്ന വിലയ്ക്കു വാങ്ങിയാണ് കരാറുകാര്‍ പ്രതിസന്ധി തരണംചെയ്യാന്‍ ശ്രമിക്കുന്നത്. ചെറുപുഴ മുതല്‍ വള്ളിത്തോട് വരെയുള്ള മലയോരഹൈവേയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നുണ്ടെങ്കിലും നിര്‍മാണ സാമഗ്രികളുടെ ലഭ്യതക്കുറവ് ആശങ്ക ഉണര്‍ത്തുന്നു. ചെറുപുഴ, അരങ്ങം, ആലക്കോട്, കരുവഞ്ചാല്‍, നടുവില്‍, പുറഞ്ഞാണ്‍, ചെമ്പേരി, പയ്യാവൂര്‍, ഉളിക്കല്‍, വള്ളിത്തോട് മേഖലകളെ ബന്ധിപ്പിച്ച് 55 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലുള്ള ഹൈവേയുടെ നിര്‍മാണ ചെലവ് 205 കോടിയാണ്. 16 കിലോമീറ്റര്‍ ടാറിങ്ങ് ഇതുവരെ പൂര്‍ത്തിയാക്കിയതായി തളിപ്പറമ്പ് പൊതുമരാമത്ത് ഉപവിഭാഗം അസി. എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ ദേവേശന്‍ പറഞ്ഞു.
മേയ് പകുതിയോടെ ചെറുപുഴ മുതല്‍ തേര്‍ത്തല്ലി വരെയുള്ള 11 കിലോമീറ്ററും പയ്യാവൂര്‍ മുതല്‍ ഉളിക്കല്‍ വരെയുള്ള 13 കിലോമീറ്ററും മെക്കാഡം ടാറിങ്ങ് പൂര്‍ത്തിയാവും. മറ്റ് ഭാഗങ്ങളില്‍ വെറ്റ് മിക്‌സ് മെക്കാഡം, സംരക്ഷണ ഭിത്തി നിര്‍മാണം, ഓവുചാല്‍ നിര്‍മാണ പ്രവൃത്തികള്‍ നടന്നുവരികയാണ്. കെ.എസ്.ഇ.ബി പോസ്റ്റുകള്‍ മാറ്റിസ്ഥാപിക്കാനുള്ള നടപടി അന്തിമ ഘട്ടത്തിലാണ്. 2016 മാര്‍ച്ചില്‍ ആരംഭിച്ച പ്രവൃത്തി പൂര്‍ത്തിയാക്കുന്നതിന് 30 മാസത്തെ കാലയളവ് നല്‍കിയിട്ടുണ്ട്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്കാണ് നിര്‍മാണ കരാര്‍. തളിപ്പറമ്പ് റോഡ്‌സ് സബ്ഡിവിഷന്‍ അസി.എക്‌സിക്യൂട്ടിവ് എന്‍ജിനിയറുടെ നേതൃത്വത്തില്‍ മൂന്ന് അസി. എന്‍ജിനിയര്‍മാരും ഓവര്‍സിയര്‍മാരുമാണ് മേല്‍നോട്ടം വഹിക്കുന്നത്. പ്രവൃത്തി സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ഗുണനിലവാര പരിശോധനാ ലാബുകളുടെ സഹായത്തോടെ ഓരോ ഘട്ടത്തിലും ഉന്നത ഗുണനിലവാരം ഉറപ്പുവരുത്തുന്നുമുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് ഇന്ന് വിധിയെഴുത്ത്, ബൂത്തുകളില്‍ നീണ്ട നിര; പ്രതീക്ഷയോടെ മുന്നണികള്‍ 

Kerala
  •  25 days ago
No Image

ഹമാസ് നേതാക്കള്‍ ഖത്തര്‍ വിട്ടു; ദോഹയിലെ ഓഫിസ് അടച്ചുപൂട്ടില്ല

qatar
  •  25 days ago
No Image

ഗോഡൗണിലെ ജോലിക്കാരന്റെ കഴുത്തില്‍ കത്തിവെച്ചു,ഭീഷണിപ്പെടുത്തി കവർച്ച; സഹോദരങ്ങളെ വീട് വളഞ്ഞ് പിടികൂടി പൊലിസ്

Kerala
  •  25 days ago
No Image

തൃശൂർ പൂരം കലക്കൽ; തിരുവമ്പാടി ദേവസ്വത്തിനും പൊലിസിനുമെതിരെ രൂക്ഷ വിമർശനമുയർത്തി കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ റിപ്പോ‍‍ര്‍ട്ട്

Kerala
  •  25 days ago
No Image

കുവൈത്തില്‍ ഒരാഴ്ചക്കുള്ളില്‍ നടന്നത് 39,170 ട്രാഫിക് ലംഘനങ്ങള്‍; നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു

Kuwait
  •  25 days ago
No Image

കഞ്ചാവും പണവുമായി മധ്യവയസ്‌കന്‍ പൊലിസ് പിടിയിൽ

Kerala
  •  25 days ago
No Image

കേരളത്തിൽ പന്ത് തട്ടാൻ മെസിയെത്തുമോ? അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്

latest
  •  25 days ago
No Image

ഖത്തര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് വിദേശകാര്യമന്ത്രി

Kuwait
  •  25 days ago
No Image

ഇന്ത്യയിലെ ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനമായി കേരളം;, മികച്ച മറൈന്‍ ജില്ല കൊല്ലം

Kerala
  •  25 days ago
No Image

ദിബ്ബ-ഫുജൈറ പര്‍വത പ്രദേശങ്ങളില്‍ ശൈത്യകാല കൂടാരങ്ങള്‍ ഒരുങ്ങുന്നു 

uae
  •  25 days ago