മാലിന്യ പ്ലാന്റ് സമരത്തെ അപഹസിച്ച് പ്രചാരണ ബോര്‍ഡ്
പയ്യന്നൂര്‍: ഏഴിമല നാവിക അക്കാദമി മാലിന്യ പ്ലാന്റിനെതിരായി സമരം നടത്തുന്നവര്‍ക്കെതിരേ ചോ ദ്യശരവുമായി ഫഌക്‌സ് ബോര്‍ഡുകള്‍. രാമന്തളി സെന്‍ട്രലിലാണ് സൈബര്‍ വിങ് രാമന്തളിയെന്ന പേരില്‍ ഇന്നലെ രാവിലെ ഫഌക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്. 'അന്ന് പൂഴ്ത്തി ഇന്ന് പൊക്കിയെന്നു തുടങ്ങുന്ന ബോര്‍ഡില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍പ്രതിരോധ മന്ത്രി എ.കെ ആന്റണി എന്നിവരെ വിമര്‍ശിക്കുന്നു.
2013ല്‍ മാലിന്യ പ്രശ്‌നമുയര്‍ന്നപ്പോള്‍ അന്ന് ഒന്നും ചെയ്യാതെ നാലുവര്‍ഷം കാത്തിരുന്നത് എ ന്തിനുവേണ്ടിയെന്നും ഇരുന്നൂറോളം കുടുംബങ്ങളെ വെല്ലുവിളിച്ച് മാലിന്യപ്ലാന്റിന്റെ പേരില്‍ ഹിന്ദുത്വ തീവ്രവാദികളെയും ചില അവസരവാദികളെയും സമരപന്തലില്‍ എത്തിക്കുന്നത് ആരുടെ താല്‍പര്യം സംരക്ഷിക്കനാണെന്നും ചില സ്ഥാനമോഹികളുടെ ഗൂഢാലോചന നാടിന് ആപത്താണെന്നും ബോര്‍ഡില്‍ പറയുന്നു.
സമരത്തോട് പ്രദേശത്തെ ജനങ്ങളില്‍ ചേരിതിരിവ് ഉണ്ടാക്കാനാണ് ഇത്തരത്തിലുള്ള ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടതെന്ന് വിശ്വസിക്കുന്നതായി ജന ആരോഗ്യസംരക്ഷണ സമിതി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."