ആനമതില്‍ ബലപ്പെടുത്തും
ഇരിട്ടി: വന്യമൃഗ ഭീഷണി നേരിടുന്ന ആറളം പുനരധിവാസ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി കലക്ടര്‍ മീര്‍ മുഹമ്മദലിയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം കലക്ടറേറ്റില്‍ ചേര്‍ന്നു. കാട്ടാന ആക്രമണങ്ങള്‍ തടയുന്നതിനായി എട്ടു വര്‍ഷം മുന്‍പ് നിര്‍മിച്ച ആനമതില്‍ ബലപ്പെടുത്താന്‍ യോഗത്തില്‍ തീരുമാനമായി. വനാതിര്‍ത്തികളിലെ കാട് വെട്ടിതെളിക്കാനും ജനഹിത പരിശോധനയ്ക്ക് ശേഷം കൈതച്ചക്ക കൃഷി വ്യാപിപ്പിക്കാനും തീരുമാനിച്ചു. പുതിയ ആനമതില്‍ നിര്‍മാണത്തിനായി 50 കോടി രൂപ സര്‍ക്കാര്‍ അനുവദിക്കണമെന്നും കാട്ടാന ആക്രമണത്താല്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം ഉടന്‍ നല്‍കണമെന്നും അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ യോഗത്തില്‍ ആവശ്യപ്പെട്ടു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി റോസമ്മ, ആറളം പഞ്ചായത്ത് പ്രസിഡന്റ് ഷിജി നടുപ്പറമ്പില്‍, കെ. വേലായുധന്‍, വി.ടി തോമസ്, പി.കെ കരുണാകരന്‍, വി.കെ ജനാര്‍ദനന്‍, ശശി, കുഞ്ഞികൃഷ്ണന്‍, കെ.എ ജോസ്, സോമന്‍ മൂപ്പന്‍, പട്ടിക വര്‍ഗ വികസന വകുപ്പ് പ്രതിനിധി ഷൈനി ഫര്‍ണാണ്ടസ്, സൈറ്റ് മാനേജര്‍ ഗിരീഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."