എം.വി ജയരാജനിലൂടെ നടപ്പാക്കുന്നത് സംസ്ഥാന നേതൃത്വത്തിന്റെ അജന്‍ഡ
തിരുവനന്തപുരം: സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി എം.വി ജയരാജന് സ്ഥാനമേറ്റെടുത്തതോടെ നടപ്പാകുന്നത് സംസ്ഥാന നേതൃത്വത്തിലെ കണ്ണൂര്‍ ലോബിയുടെ അജന്‍ഡ. കണ്ണൂരില്‍ നിന്നുള്ള സംസ്ഥാന നേതാക്കളെക്കാള്‍ ജനസമ്മതി നേടിയെടുത്ത പി.ജയരാജനെ ഒതുക്കുകയെന്ന അജന്‍ഡയാണ് വടകരയില്‍ സ്ഥാനാര്‍ഥിയാക്കിയതിലൂടെ നടപ്പായത്.
ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റുകകൂടി ചെയ്തതോടെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാലും പഴയ സ്ഥാനത്തേക്ക് തിരിച്ചെത്താന്‍ കഴിയില്ല.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയെന്ന സുപ്രധാന സ്ഥാനം രാജിവച്ച് കണ്ണൂരിലേക്ക് എം.വി ജയരാജന് തിരിച്ചെത്തിയത് പിണറായി വിജയന് ഉള്‍പ്പെടെയുള്ളവര്‍ തീരുമാനിച്ച അജന്‍ഡയുടെ ഭാഗമായാണ്. കണ്ണൂരിലെ സി.പി.എം എന്നാല്‍ പി.ജയരാജന് എന്ന നിലയിലേക്ക് കഴിഞ്ഞ കുറേനാളുകളായി മാറിയിരുന്നു. കണ്ണൂര്‍ ജില്ലയെ സ്വന്തം കൈവെള്ളയിലാക്കി കൊണ്ടുനടന്ന പി.ജയരാജന് അതുകൊണ്ടുതന്നെ മറ്റു നേതാക്കളുടെ കണ്ണിലെ കരടായി മാറുകയും ചെയ്തു.
സ്വന്തംപേരില്‍ വിപ്ലവഗാനം ഇറക്കി, വ്യക്തിപൂജക്ക് അവസരമൊരുക്കി തുടങ്ങി നിരവധി ആരോപണങ്ങള്‍ ജയരാജനെതിരേ ഉണ്ടായി. തൃശൂര്‍ സംസ്ഥാന സമ്മേളനത്തില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് ജയരാജനെ മാറ്റാനുള്ള നീക്കങ്ങളുമുണ്ടായി. വളരെ മുതിര്‍ന്ന നേതാവായിട്ടും സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്താതെ ഒതുക്കുകയും ചെയ്തു. ഇതെല്ലാം പാര്‍ട്ടിക്കുള്ളില്‍ പി.ജയരാജനെതിരേ ഉയര്‍ന്നുവന്ന എതിര്‍പ്പിന്റെ അടിസ്ഥാനത്തിലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."