കേന്ദ്ര സര്‍ക്കാരിന്റെ മനഃസാക്ഷി മരിച്ചെന്ന് മന്മോഹന് സിങ്
ന്യൂഡല്‍ഹി: ലോക്ക് ഡൗണില്‍ കുടുങ്ങിയ തൊഴിലാളികള്‍ വീടുകളിലേക്ക് മടങ്ങുന്നതിനിടെ അപകടങ്ങളില്‍ മരണപ്പെടുന്നതില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് മന്മോഹന് സിങ്. ഉത്തര്‍പ്രദേശില്‍ അപകടത്തില്‍ കൊല്ലപ്പെട്ട 25 അതിഥി തൊഴിലാളികളുടെ മരണത്തില്‍ അനുശോചനമറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇട്ട ട്വീറ്റിന് മറുപടിയായാണ് മന്മോഹന് സിങ് കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചത്.
തൊഴിലാളികള്‍ മരിച്ചുവീഴുമെന്നും എന്നാല്‍ ഈ സര്‍ക്കാര്‍ ഒരിക്കലും മരിക്കില്ലെന്നും മന്മോഹന് സിങ് ട്വിറ്ററില്‍ കുറിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ മനഃസാക്ഷി മരിച്ചു കഴിഞ്ഞതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ചിലര്‍ വിശപ്പ് കൊണ്ട് മരിക്കുന്നു. ചിലര്‍ റെയില്‍വേ ട്രാക്കില്‍ മുറിഞ്ഞു മരിക്കുന്നു, ചിലര്‍ റോഡുകളില്‍ മരണപ്പെടുന്നു. പക്ഷേ എല്ലായിടത്തും മരിക്കുന്നത് തൊഴിലാളികള്‍ മാത്രമാണ്. പക്ഷേ ഈ സര്‍ക്കാര്‍ ഒരിക്കലും മരിക്കില്ല, കാരണം ഈ സര്‍ക്കാരിന്റെ മനസാക്ഷി മരിച്ചുകഴിഞ്ഞു''-അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."