HOME
DETAILS
MAL
കാല്‍നടപോലും ദുഷ്‌കരമായി ചുണ്ടപ്പാടി-വെങ്ങപ്പള്ളി റോഡ്
backup
June 25 2018 | 05:06 AM
കല്‍പ്പറ്റ: കല്‍പ്പറ്റ നഗരസഭ 23-ാം വാര്‍ഡ് അഡ്‌ലേഡില്‍ നഗരസഭ അതിര്‍ത്തി പങ്കിടുന്ന ചുണ്ടപ്പാടി, മുവട്ടി, വെങ്ങപ്പള്ളി മണ്‍റോഡില്‍ കാല്‍നടയാത്ര പോലും ദുഷ്‌കരമായി.
മണ്‍റോഡില്‍ കോറി വേസ്റ്റും മറ്റും ഇട്ട് തല്‍ക്കാലം നടക്കാവുന്ന രൂപത്തിലായിരുന്നു റേഡുണ്ടായിരുന്നത്. എന്നാല്‍ ഈ റോഡിലൂടെ സ്വകാര്യ റിസോര്‍ട്ട് നിര്‍മ്മാണത്തിനായി സാധന സാമഗ്രികള്‍ കൊണ്ടുപോവുന്നതാണ് റോഡ് ഇത്തരത്തില്‍ തകരാറിലാവാനും ചളിക്കുളമാവാനും കാരണമെന്ന് പ്രദേശത്തുകാര്‍ പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് റോഡിന്റെ കുറഞ്ഞ ഭാഗം കോണ്‍ക്രീറ്റ് ചെയ്തിരുന്നു. കൂടാതെ നിലവില്‍ ഈ റോഡിന്റെ തുടര്‍നിര്‍മ്മാണത്തിനായി അഞ്ച് ലക്ഷം രൂപ പാസായിട്ടുണ്ട്. നിത്യേന വിദ്യാര്‍ഥികളടക്കം നിരവധി ആളുകള്‍ സഞ്ചരിക്കുന്ന റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാണ് ആവശ്യമുയരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."