അറവ് മാലിന്യവുമായെത്തിയ ലോറികള്‍ നാട്ടുകാര്‍ പിടികൂടി പൊലിസിലേല്‍പ്പിച്ചു
പനമരം: പരിയാരത്ത് അറവ് മാലിന്യവുമായെത്തിയ രണ്ട് മിനിലോറികള്‍ നാട്ടുകാര്‍ തടഞ്ഞ് പൊലിസിലേല്‍പ്പിച്ചു.
സംഭവത്തില്‍ ഡ്രൈവര്‍മാരായ ജിതിന്‍, മുഷ്ബിര്‍, സ്ഥലം ഉടമ ലക്കിടി സ്വദേശി ശശിധരന്‍, ഏജന്റ് കൃഷ്ണന്‍ എന്നിവര്‍ക്കെതിരേ കേസെടുത്തു.
ഞായര്‍ രാവിലെ എത്തിയ ലോറികളില്‍ നിന്നും ദുര്‍ഗന്ധം ഉണ്ടായതിനെത്തുടര്‍ന്ന് നാട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് അറവ് മാലിന്യമാണെന്ന് മനസിലായത്. ഏതാനും ദിവസം മുമ്പ് ഈ സ്ഥലത്ത് മണ്ണുമാന്തി ഉപയോഗിച്ച് കുഴിയെടുക്കല്‍ നടത്തിയിരുന്നു. അന്ന് നാട്ടുകാരില്‍ ചിലര്‍ അന്വേഷിച്ചപ്പോള്‍ കൃഷിക്കാവശ്യമായ വളവും മറ്റും സംഭരിക്കാനുള്ള ഒരുക്കമാണെന്നായിരുന്നു മറുപടി. ഇതിനിടയില്‍ ലോറികള്‍ പല തവണ വന്നു പോവുകയും ചെയ്തു.
വയനാട് ചുരം ബ്ലോക്കായതാണ് ലോറികള്‍ വൈകാനും ദുര്‍ഗന്ധമുണ്ടാകാനും കാരണം. മാലിന്യം കൊണ്ടുവന്ന മലപ്പുറത്തേക്ക് തന്നെ പൊലിസ് തിരിച്ചയക്കുകയായിരുന്നു.
വാഹനങ്ങള്‍ രണ്ട് ദിവസത്തിനുള്ളില്‍ സ്റ്റേഷനില്‍ തിരിച്ചെത്തിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."