മേക്കുന്നിനു നഷ്ടമായതു പൊതുസ്വീകാര്യനെ
ചൊക്ലി: കുറുങ്ങോട് കുഞ്ഞബ്ദുല്ല ഹാജിയുടെ വേര്‍പാടോടെ മേക്കുന്നിനു നഷ്ടമായതു പൊതുസ്വീകാര്യനെ. മേഖലയിലെ പൗരപ്രമുഖനും നാട്ടു കാരണവരുമായ കുഞ്ഞബ്ദുല്ല ഹാജി മതസാമൂഹ്യ രാഷ്ട്രീയരംഗത്ത് നിറസാന്നിധ്യമായിരുന്നു.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും നാട്ടിലെ സാമൂഹ്യപ്രവര്‍ത്തനങ്ങളിലും സജീവമായിരുന്ന അദ്ദേഹം മഹല്ല് പ്രസിഡന്റായിരിക്കെ മതിയമ്പത്ത് ജുമാമസ്ജിദ് നവീകരണ പ്രവര്‍ത്തനങ്ങളിലും വഹിച്ച പങ്ക് ചെറുതല്ല. മരണവാര്‍ത്തയറിഞ്ഞ് നൂറുകണക്കിനു പേരാണു മേക്കുന്നിലെ വസതിയില്‍ എത്തിയത്. മതിയമ്പത്ത് ജുമാമസ്ജിദില്‍ നടന്ന മയ്യിത്ത് നിസ്‌കാരത്തിനു സമസ്ത കേന്ദ്ര മുശാവറ അംഗം ടി.എസ് ഇബ്രാഹിം മുസ്‌ലിയാരും പെരിങ്ങത്തൂര്‍ ജുമാമസ്ജിദില്‍ നടന്ന മയ്യിത്ത് നിസ്‌കാരത്തിനു മഹല്ല് ഖാസി ടി.കെ ഉമ്മര്‍ മുസ്‌ലിയാരും നേതൃത്വം നല്‍കി. തുടര്‍ന്നു വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ പെരിങ്ങത്തൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. പാറക്കല്‍ അബ്ദുല്ല എം.എല്‍.എ, പാനൂര്‍ നഗരസഭാധ്യക്ഷ കെ.വി റംല, പഞ്ചായത്ത് പ്രസിഡന്റുമാരായ കാട്ടൂര്‍ മഹമൂദ് (തൃപ്പങ്ങോട്ടൂര്‍), വി.കെ രാഗേഷ് (ചൊക്ലി) തുടങ്ങിയവര്‍ വസതിയില്‍ എത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."