വന്യമൃഗശല്യം; പ്രതിരോധത്തിന് നടപടി സ്വീകരിക്കും
ഗൂഡല്ലൂര്‍: ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കുകളിലെ ജനങ്ങളെ കാട്ടാനകളുടെ ആക്രമണത്തില്‍ നിന്ന് സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ ഇന്നസെന്റ് ദിവ്യ പറഞ്ഞു.
ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കുകളിലെ കാട്ടാന ശല്യത്തിന് പരിഹാരം കാണാനുള്ള നടപടികള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ഗൂഡല്ലൂര്‍ ആര്.ഡി.ഒ ഓഫിസില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍.
കാട്ടാനകളുടെ ശല്യമുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ തെരുവുവിളക്കുകള്‍ സ്ഥാപിക്കും.
വൈദ്യുതി മുടക്കമില്ലാതെ ലഭിക്കാന്‍ നടപടിഎടുക്കും. ആനകള്‍ ഗ്രാമത്തിലെത്തിയാല് ഉടനെ വനം വകുപ്പിനെ വിവരമറിക്കാനും ആനകളെ നിരീക്ഷിക്കാനും ആനകളുടെ സഞ്ചാരത്തെ കുറിച്ച് പൊതുജനങ്ങള്‍ക്ക് വിവരം നല്കാന് പ്രത്യേക ജീവനക്കാരെ നിയമിക്കാനും നടപടി എടുക്കും.
യോഗത്തില്‍ എം ദ്രാവിഡ മണി എം.എല്‍.എ, ആര്.ഡി.ഒ മുരുകയ്യന്, തഹസില്‍ദാര്‍ രവി ഗോപാലകൃ ഷണന്‍, ഡി എഫ് ഒ രാഹുല്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ രാജ ഗോപാലന്, ഓവാലി പഞ്ചായത്ത് എക്സിക്യൂട്ടീവ് ഓഫിസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."