ജോസഫിനെ വെട്ടിയത് മാണി വിഭാഗം നേതാക്കളുടെ പിന്തുണയില്‍
#എം.ഷഹീര്‍
കോട്ടയം: ലോക്സഭാ സ്ഥാനാര്‍ഥിത്വത്തിന് പി.ജെ ജോസഫിന് സാധ്യതയേറിയ ഞായറാഴ്ച ചേര്‍ന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തിന് ശേഷമുള്ള പകലില്‍ കേരളാ കോണ്‍ഗ്രസ് എമ്മില്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു. ഇന്നലെ രാത്രി ഒന്‍പതോടെ പാര്‍ട്ടി വര്‍ക്കിങ് ചെയര്മാന് കൂടിയായ പി.ജെ ജോസഫിനെ വെട്ടിനിരത്തിയാണ് കെ.എം മാണി തന്റെ അരുമശിഷ്യനായ തോമസ് ചാഴിക്കാടന്റെ പേര് പ്രഖ്യാപിച്ചത്. പി.ജെ ജോസഫിന്റെ സ്ഥാനാര്‍ഥിത്വത്തെ വിവിധ യോഗങ്ങളില്‍ എതിര്‍ത്തുവന്ന പരമ്പരാഗത മാണി വിഭാഗക്കാരുടെ പിന്തുണയിലാണ് കെ.എം മാണി നിര്‍ണായക തീരുമാനമെടുത്തത്.
വിവിധ ഭാരവാഹികള്‍ ഇന്നലെ ഔപചാരികമായിത്തന്നെ പാര്‍ട്ടി ചെയര്മാന് കെ.എം മാണിയെ വിയോജിപ്പ് അറിയിക്കുകയായിരുന്നു. ജോസഫിനെ സ്ഥാനാര്‍ഥിയാക്കേണ്ടെന്ന് ചൂണ്ടിക്കാട്ടി പാര്‍ട്ടി കോട്ടയം ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടവും ലോക്സഭാ മണ്ഡലത്തിലെ ആറു നിയമസഭാ മണ്ഡലം കമ്മിറ്റികളും രേഖാമൂലം ചെയര്മാന് കത്തുനല്‍കി. സിറ്റിങ് എം.എല്‍.എമാര്‍ മത്സരിക്കേണ്ടെന്നും അവര്‍ നിലപാടെടുത്തു.59 മണ്ഡലം പ്രസിഡന്റുമാര്‍, ആറു നിയോജകമണ്ഡലം പ്രസിഡന്റുമാര്‍, പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നുള്ള ജില്ലാ സംസ്ഥാന ഭാരവാഹികള്‍, ജനപ്രതിനിധികള്‍ എന്നിവരാണ് ഇതുസംബന്ധിച്ച് മാണിയുമായി ആശയവിനിമയം നടത്തിയത്.
സ്ഥാനാര്‍ഥിത്വം സംബന്ധിച്ച ആവശ്യത്തില്‍ നിന്ന് ജോസഫും പിന്മാറാന് തയ്യാറാകാതിരുന്നതോടെ അന്തിമ തീരുമാനമെടുക്കാന്‍ കെ.എം മാണിക്ക് മേല്‍ വിവിധ കോണുകളില്‍ നിന്ന് സമ്മര്‍ദമേറിയിരുന്നു. ഇന്നലെ രാവിലെ മുതല്‍ പാലായിലെ മാണിയുടെ വീട്ടില്‍ നടന്ന ചര്‍ച്ചകള്‍ വൈകിട്ട് വരെ നീണ്ടു. സ്ഥാനാര്‍ഥിയെ കണ്ടെത്തുന്നതിന് കെ.എം മാണിയും ജോസ് കെ.മാണിയും പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."