സ്വര്‍ണം കുതിപ്പ് തുടരുന്നു; പവന് 34,800
കൊച്ചി: തുടര്‍ച്ചയായ മൂന്നാംദിവസവും സ്വര്‍ണവില കുത്തനെ ഉയര്‍ന്നു. ഇന്നലെ പവന് 400 രൂപ വര്‍ധിച്ച് 34,800 രൂപയിലെത്തി. 4,350 രൂപയായിരുന്നു ഒരുഗ്രാം സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 50 രൂപയാണ് ഇന്നലെ ഉയര്‍ന്നത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് പവന് 400 രൂപ വര്‍ധിക്കുന്നത്.
രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്നതാണ് കേരളത്തിലും വില ഉയരാന്‍ കാരണം. ട്രോയ് ഔണ്‍സിന് 1,742 ഡോളര്‍ നിലവാരത്തിലാണ് രാജ്യാന്തര വിപണിയില്‍ വ്യാപാരം നടന്നത്. ആഗോള തലത്തില്‍ ഓഹരി വിപണികള്‍ ഇടിഞ്ഞതാണ് സ്വര്‍ണവില വര്‍ധിക്കാന്‍ കാരണമായത്.
രണ്ടുമാസത്തോളമായി രാജ്യത്തെ പ്രധാന സ്വര്‍ണാഭരണ ശാലകള്‍ അടഞ്ഞു കിടക്കുകയാണെങ്കിലും വില പടിപടിയായി വര്‍ധിക്കുകയായിരുന്നു. വരും ദിവസങ്ങളിലും വില കൂടുമെന്നാണ് സൂചന. സ്വര്‍ണവില 35,000ത്തിന് അടുത്തെത്തിയത് വിപണിക്ക് തിരിച്ചടിയായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."