ഉദ്ഘാടനം കഴിഞ്ഞ് രണ്ടുവര്‍ഷമായിട്ടും തുറന്നുകൊടുത്തില്ല: നൂലാമാലകളില്‍ കുടുങ്ങി നല്ലോമ്പുഴ കംഫര്‍ട്ട് സ്റ്റേഷന്
ചെറുപുഴ: ഉദ്ഘാടനം കഴിഞ്ഞ് രണ്ടുവര്‍ഷമായിട്ടും തുറന്നുകൊടുക്കാതെ നല്ലോമ്പുഴ കംഫര്‍ട്ട് സ്റ്റേഷന്. ഈസ്റ്റ് എളേരി പഞ്ചായത്തിലെ ജങ്ഷനും നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളുമുള്ള ടൗണില്‍ ഒരു കംഫര്‍ട്ട് സ്റ്റേഷന് എന്നത് ഏറെക്കാലത്തെ ആവശ്യമായിരുന്നു. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്താണ് ജലനിധി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 20 ലക്ഷം രൂപ മുടക്കില്‍ ബസ് കാത്തിരിപ്പ് കേന്ദ്രവും കംഫര്‍ട്ട് സ്റ്റേഷനും നിര്‍മിച്ചത്. എന്നാല്‍ ഉദ്ഘാടനം കഴിഞ്ഞപ്പോഴാണ് ഒരു സ്വകാര്യ വ്യക്തി ഈ സ്ഥലത്തിന് അടിയാധാരം ഇല്ലെന്നും പ്രവൃത്തിയില്‍ അഴിമതിയുണ്ടെന്നും കാണിച്ച് വിജിലന്‍സിനും ഓമ്പുട്സ്മാനും പരാതി നല്‍കിയത്. ഇതോടെ കംഫര്‍ട്ട് സ്റ്റേഷന് പൂട്ടുകയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും നിരവധി തവണ ഓമ്പുട്സ്മാനു മുന്നില്‍ ഹാജരായിട്ടും നടപടിക ഉണ്ടായില്ല.
പ്രവര്‍ത്തന ചിലവില്‍ 7.6 ലക്ഷം രൂപ ആദ്യ ഗഡുവായി കരാറുകാരന് കൊടുത്തു. ബാക്കി തുക കേസ് നിലനില്‍ക്കുന്നതിനാല്‍ കൊടുക്കാന്‍ കഴിഞ്ഞില്ല. സ്ഥലം പഞ്ചായത്തിന്റെ ആസ്തിയാണെന്നും കിഴക്കേ എളേരി പഞ്ചായത്ത് ഫണ്ടില്‍ നിന്നു 1958ല്‍ ഇവിടെ പ്രവര്‍ത്തിച്ചിരുന്ന ക്ലബിന് ഫര്‍ണിച്ചര്‍ വാങ്ങാന്‍ തുക അനുവദിക്കുകയും ആദ്യമായി ഒരു റേഡിയോ വാങ്ങിക്കൊടുത്തതും അന്നത്തെ മിനുട്ട്സില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സ്ഥലത്തിന് അവകാശവാദവുമായി ആരും ഇതുവരെ വന്നിട്ടുമില്ല. വിജിലന്‍സിന് നല്കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ ക്രമക്കേടൊന്നും കണ്ടെത്താനും കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ രണ്ടു സിറ്റിങ്ങുകളിലും പരാതിക്കാരന് ഹാജരാകാതിരുന്നതിനാല്‍ നോട്ടിസ് അയക്കാന്‍ ഒമ്പുട്സ്മാന് തീരുമാനിച്ചതായും അറിയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."