ആദിവാസികള്‍ തേന്‍ കര്‍ഷകരായി; ശുദ്ധമായ കാട്ടുതേന്‍ വനത്തിനുള്ളിലെ പെട്ടികളില്‍ നിറയും
കരുളായി: ശുദ്ധമായ കാട്ടുതേന്‍ വിപണയിലെത്തിക്കാന്‍ കാട്ടിനുള്ളില്‍ പുതുമാര്‍ഗം തേടി കരുളായി ഉള്‍വനത്തിലെ നെടുങ്കയം കോളനിയിലെ ആദിവാസികള്‍. കാട്ടുതേന്‍ ഉല്‍പാദിപ്പിക്കാന്‍ തേനീച്ചവളര്‍ത്തല്‍ കൃഷി ആരംഭിച്ചിരിക്കുകയാണ് ഇവിടുത്തുക്കാര്‍. ആദിവാസികള്‍ക്ക് കൃഷിക്കായി നല്‍കിയ സ്ഥലത്താണ് കോളനിയിലെ എട്ടു പേര്‍ തേനീച്ചക്കൃഷി തുടങ്ങിയിട്ടുള്ളത്.
കീസ്‌റ്റോണ്‍ ഫൗ@േണ്ടഷനും ജെ.എസ്.എസും ചേര്‍ന്ന് കോളനിക്കാര്‍ക്ക് തേനീച്ച വളര്‍ത്തലില്‍ പരിശീലനം നല്‍കിയിരുന്നു. ഓരോരുത്തരും പത്തു പെട്ടികള്‍ വീതമാണ് സ്ഥാപിച്ചിട്ടുള്ളത്. ഇപ്പോള്‍ മഴക്കാലമായതിനാല്‍ തേന്‍ ശേഖരിക്കാനോ പൂപ്പൊടികള്‍ എടുക്കാനോ ഈച്ചകള്‍ക്ക് കഴിയുന്നില്ല. അതിനാല്‍ ഇപ്പോള്‍ ചെറുപുഴയിലെ വനവിഭവ ശേഖരണ വിപണന കേന്ദ്രത്തില്‍ നിന്നും വാങ്ങിയ പൂപ്പൊടിയും പഞ്ചസാരയും ചേര്‍ത്ത ലായനിയാണ് ഈച്ചകള്‍ക്ക് ഭക്ഷിക്കാന്‍ നല്‍കുന്നത്. കാട്ടിലെ ചെടികള്‍ പൂക്കുന്നതോടെ ഇത് നിര്‍ത്താനാകുമെന്ന് കൃഷിക്കാര്‍ പറഞ്ഞു.
ഒക്‌ടോബര്‍ അവസാനത്തോടെ വിളവെടുപ്പു നടത്താനാകുമെന്നാണ് ഇവര്‍ പറയുന്നത്. ആഴ്ചയില്‍ ര@ണ്ട് ലിറ്റര്‍ തേന്‍ ഒരു പെട്ടിയില്‍ നിന്നും ലഭിക്കുമെന്നാണ് ഇവര്‍ പ്രതീക്ഷിക്കുന്നത്. കാട്ടിലായതിനാല്‍ നാട്ടിന്‍പുറത്തെ പെട്ടി തേനിനെക്കാള്‍ ഗുണമുള്ളതായിരിക്കും ഇവിടുത്തെ തേന്‍. പെട്ടിത്തേന്‍ കിലോയ്ക്ക് 300 രൂപയാണ് ലഭിക്കുന്നത്. വിളവെടുപ്പു തുടങ്ങിയാല്‍ ആഴ്ചയില്‍ ആറായിരത്തോളം രൂപ ഇതില്‍ നിന്നു ലഭിക്കും.
നെടുങ്കയം കോളനിയിലെ സുനില്‍, ബാബുരാജ്, മാലതി, പ്രസാദ്, പുഷ്പ, വിനു, അഭിലാഷ്, ശ്രീദേവി എന്നിവരാണ് കൃഷി ചെയ്തിട്ടുള്ളത്. ഇവരെ കൂടാതെ മു@ക്കടവിലും ര@ു പേര്‍ തേന്‍ കൃഷിയിലിറങ്ങിയിട്ടു@്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."