മുള കയറ്റിയ ലോറിയുടെ ടയറുകള്‍ പൊട്ടി
കല്ല്യാശ്ശേരി: ദേശീയപാതയില്‍ കല്ല്യാശ്ശേരി സബ് റജിസ്ട്രാര്‍ ഓഫിസിനു സമീപത്തെ ഇറക്കത്തില്‍ മുള കയറ്റി വരികയായിരുന്ന ലോറിയുടെ ടയറുകള്‍ പൊട്ടിത്തെറിച്ചു. നിയന്ത്രണം വിട്ട ലോറി മറിയാത്തതിനാല്‍ വന്‍ അപകടം ഒഴിവായി.
ഇന്നലെ പുലര്‍ച്ചെ 5.45 ന് കര്‍ണാടകയില്‍ നിന്ന് കോഴിക്കോടേക്ക് പോകുന്ന ലോറിയുടെ പുറകിലത്തെ രണ്ട് ടയറുകളാണ് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. ടയര്‍ പൊട്ടിയത് മൂലം നിയന്ത്രണം വിട്ട ലോറി റോഡിന് സമീപത്തെ വൈദ്യുത പോസ്റ്റില്‍ ഇടിച്ചെങ്കിലും ലോറി പെട്ടെന്ന് നിയന്ത്രിച്ച് നിര്‍ത്തിയതിനാല്‍ വന്‍ അപകടം ഒഴിവായി.
വൈദ്യുതലൈനിനു സമീപം അന്യ സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലവും ഉണ്ടായിരുന്നു. സംഭവത്തെത്തുടര്‍ന്ന് ദേശീയ പാതയില്‍ നാലു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.
കണ്ണപുരം പൊലിസും നാട്ടുകാരും ചേര്‍ന്നാണ് ഗതാഗതം നിയന്ത്രിച്ചത്. പത്ത് മണിയോടെ തളിപ്പറമ്പ് നിന്നെത്തിയ ഖലാസികള്‍ ലോറി എടുത്ത് മാറ്റി ഗതാഗതം പു
ന:സ്ഥാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."