ഗള്‍ഫില്‍ നിന്നെത്തിയ അഞ്ചു പേര്‍ക്ക് കൊവിഡ് ലക്ഷണങ്ങള്‍; ആശുപത്രിയിലേക്ക് മാറ്റി
കോഴിക്കോട്: വന്ദേഭാരത് മിഷന് രണ്ടാംഘട്ടത്തില്‍ നാട്ടിലെത്തിയ അഞ്ചു പേരെ കൊവിഡ് ലക്ഷണങ്ങളെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. മൂന്നു പേരെ മഞ്ചേരി മെഡിക്കല്‍ കോളജിലും ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളജിലും ഒരാളെ കളമശേരി മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു.
അബുദബി-കരിപ്പൂര്‍ ഐ എക്സ് - 348 എയര്‍ ഇന്ത്യ എക്സ്പ്രസ് പ്രത്യേക വിമാനം ഇന്ന് പുലര്‍ച്ചെയാണ് കരിപ്പൂരിലെത്തിയത്. 187 യാത്രക്കാരുമായി പുലര്‍ച്ചെ 2.12 നാണ് വിമാനം ലാന്‍ഡ് ചെയ്തത്. ഇതില്‍ ഒന്‍പത് പേരെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
അബൂദബി വിമാനമടക്കം രണ്ടാംഘട്ടത്തില്‍ കരിപ്പൂരിലേക്ക് ആറ് വിമാനങ്ങളാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. നാളെ ദോഹയില്‍ നിന്ന് രാത്രി 10.20നാണ് രണ്ടാമത്തെ വിമാനം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. 19ന് രാത്രി 8.30ന് എയര്‍ഇന്ത്യ വിമാനം റിയാദില്‍ നിന്നെത്തും. 20ന് സലാലയില്‍ നിന്നും 21ന് വൈകുന്നേരം 4.25ന് മസ്ക്കത്തില്‍ നിന്ന് വിമാനമെത്തും. 23ന് ദുബൈയില്‍ നിന്നാണ് വിമാനമെത്തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."