തിരുന്നാവായയുടെ ചരിത്ര ഡോക്യുമെന്ററിക്ക് അംഗീകാരം
തിരുന്നാവായ: കേരള ചരിത്രത്തില്‍ അതുല്യസ്ഥാനം നിലനിര്‍ത്തുന്ന തിരുന്നാവായയുടെയും മാമാങ്കത്തിന്റെയും ചരിത്രം പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനും ചരിത്രബോധമുള്ളവരാക്കുന്നതിനും വേണ്ടി തിരുന്നാവായ എ.എം എല്‍.പി.സ്‌കൂള്‍ തയാറാക്കിയ ഡോക്യുമെന്ററിക്ക് കേരളാ സംസ്ഥാന ആര്‍കൈവ്‌സ് വകുപ്പിന്റെ അംഗീകാരം ലഭിച്ചു.
അംഗീകാര പത്രം കഴിഞ്ഞ ദിവസം സ്‌കൂളിന് ലഭിച്ചു. വാര്‍ഡ് മെമ്പര്‍ വേലായുധന്‍, എച്ച് .എം ഷെറി കെ.തോലത്ത് എന്നിവര്‍ ചേര്‍ന്ന് പി.ടി.എ ജനറല്‍ ബോഡിയില്‍ പ്രദര്‍ശിപ്പിച്ചു. പി.ടി.എ പ്രസിഡന്റ് സിറാജ് പാമ്പില്‍ അധ്യക്ഷനായി.
ഡോക്യുമെന്ററിയില്‍ ഭാരതപ്പുഴ, ഗാന്ധി സ്മാരകം, നവാമുകുന്ദാ ക്ഷേത്രം, താമരക്കായല്‍,ബന്ദര്‍കടവ്, മാമാങ്ക സ്മാരകങ്ങള്‍, കുത്ത്കല്ല്, കൊടക്കല്‍ ടൈല്‍ ഫാക്ടറി മുതലായവയുടെ വിവരണങ്ങള്‍ ഉള്‍പ്പെടുത്തിട്ടുണ്ട്. സല്‍മാന്‍ കരിമ്പനക്കല്‍ ഡാറ്റാ കലക്ഷന്‍ നടത്തിയ ഡോക്യുമെന്ററി ഗഫൂര്‍ തിരുന്നാവായ എഡിറ്റിങ് നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."