ആന്‍ഡ്രോയിഡിലും ഐഫോണിലും വാട്‌സ്ആപ്പ് മെസേജ് എങ്ങനെ ഷെഡ്യൂള്‍ ചെയ്ത് അയക്കാം
മെസേജിങ് ആപ്പായ വാട്‌സ്ആപ്പില്‍ നിരവധി ഫീച്ചറുകളുണ്ടെങ്കിലും ഷെഡ്യൂള്‍ ചെയ്ത് മെസേജ് ചെയ്യാനുള്ള ഒപ്ഷന്‍ നല്‍കിയിട്ടില്ല. സുഹൃത്തുക്കളുടെ ജന്മദിനമൊക്കെ ആശംസിക്കാന്‍ അര്‍ധരാത്രി 12 മണിയാവാന്‍ കാത്തിരിക്കുന്നവരുണ്ട്. അത്തരക്കാര്‍ക്ക ഈ സമയത്തേക്ക് മെസേജ് ഷെഡ്യൂള്‍ ചെയ്ത് നേരത്തെ ഉറങ്ങാന്‍ അവസരമൊരുക്കുന്ന വിദ്യയാണ് ഇവിടെ പറയുന്നത്. വാട്‌സ്ആപ്പ് മെസേജുകള്‍ ഷെഡ്യൂള്‍ ചെയ്തയക്കാന്‍ ആന്‍ഡ്രോയിഡിലും ഐഫോണിലും വഴികളുണ്ട്. പക്ഷെ, ഇത് വാട്‌സ്ആപ്പ് ഔദ്യോഗികമായി അംഗീകരിച്ച വഴികളല്ല.
ആന്‍ഡ്രോയിഡില്‍
വാട്‌സ്ആപ്പില്‍ ഫീച്ചര്‍ ഇല്ലാത്തതു കൊണ്ട് തന്നെ തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ ഉപയോഗിച്ചാണ് ഷെഡ്യൂള്‍ മെസേജുകള്‍ അയക്കാനാവുക. SKEDit എന്ന ആപ്പ് ഇതിനായി നിങ്ങളെ സഹായിക്കും.
- ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം
- ആദ്യഘട്ടത്തില്‍ നിങ്ങള്‍ സൈന്‍ അപ്പ് ചെയ്യണം
- ആവശ്യമായ അനുവാദങ്ങളൊക്കെ നല്‍കി ആപ്പിലേക്ക് പ്രവേശിക്കാം
- തുടര്‍ന്ന് ഷെഡ്യൂള്‍ ചെയ്യേണ്ട സമയവും തിയ്യതിയും മെസേജും നല്‍കിയാല്‍ മതി. സമയമാവുമ്പോള്‍ മെസേജ് പോയിക്കോളും
ഐ ഫോണില്‍ എങ്ങനെ?
ആന്‍ഡ്രോയിഡ് ഫോണുകളെ പോലെ ഐ.ഒ.എസ് ഉള്ള ഐ ഫോണില്‍ തേര്‍ഡ് പാര്‍ട്ടി ആപ്പില്ല. അതുകൊണ്ട് സിരി ഷോര്‍ട്ട്കട്ടിലൂടെയാണ് ഇത് സാധ്യമാവുക. അതിനുള്ള വഴി:
- ആപ്പ് സ്റ്റോറില്‍ പോയി Shortcuts ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക.
- ഓപ്പണ്‍ ചെയ്ത് താഴെയുള്ള Automation ടാബ് തെരഞ്ഞെടുക്കുക
- മുകളിലെ വലതുമൂലയിലുള്ള + ഐക്കണ്‍ അമര്‍ത്തി Create Personal Automation തെരഞ്ഞെടുക്കുക
- തുറന്നുവരുന്ന സ്‌ക്രീനില്‍, Time of Day യില്‍ ടാപ്പ് ചെയ്യുക. നിങ്ങള്‍ക്ക് വാട്‌സ്ആപ്പ് മെസേജ് ഷെഡ്യൂള്‍ ചെയ്യേണ്ട സമയവും തിയ്യതിയും നല്‍കുക. ഇതു ചെയ്താല്‍ Next അടിക്കുക.
- Add Action ടാപ്പ് ചെയ്യുക. തുടര്‍ന്ന് സെര്‍ച്ച് ബാറില്‍ Text എന്ന് ടൈപ്പ് ചെയ്യുക. അവിടെ കാണുന്നവയില്‍ Text തെരഞ്ഞെടുക്കുക.
- തുടര്‍ന്ന് ടെക്സ്റ്റ് ഫീല്‍ഡില്‍ ഷെഡ്യൂള്‍ ചെയ്യേണ്ട മെസേജ് ടൈപ്പ് ചെയ്യുക. ഉദാ: ജന്മദിനാശംസകള്‍.
- മെസേജ് ടൈപ്പ് ചെയ്ത ശേഷം ടെക്സ്റ്റിന്റെ ചുവടെ കാണിക്കുന്ന + ഐക്കണില്‍ അമര്‍ത്തുക.
- തുടര്‍ന്ന് കാണിക്കുന്ന ലിസ്റ്റില്‍ നിന്ന് വാട്‌സ്ആപ്പ് തെരഞ്ഞെടുക്കുക. അയക്കേണ്ടയാളുടെ കോണ്‍ടാക്ട് തെരഞ്ഞെടുത്ത് Next അടിക്കുക. അവസാനം Done ടാപ്പ് ചെയ്യുക.
- ഷെഡ്യൂള്‍ ചെയ്ത സമയത്ത് ഷോര്‍ട്ട്കട്ട് ആപ്പില്‍ നിന്ന് നോട്ടിഫിക്കേഷന്‍ വരും. നോട്ടിഫിക്കേഷനില്‍ ടാപ്പ് ചെയ്താല്‍ മെസേജ് ടെക്സ്റ്റ് ഫീല്‍ഡില്‍ പേസ്റ്റ് ആയ രീതിയില്‍ വാട്‌സ്ആപ്പ് തുറന്നുവരും. Send അടിച്ചാല്‍ മെസേജ് പോവും
- ഒരു കാര്യം കൂടി ശ്രദ്ധിക്കുക. കൂടിയാല്‍ ഒരാഴ്ചത്തേക്കാണ് മെസേജ് ഷെഡ്യൂള്‍ ചെയ്യാനാവുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."