പെരുമാറ്റച്ചട്ട ലംഘനം: പരാതിപ്പെടാന്‍ സി-വിജില്‍ ആപ്
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയില്‍പെട്ടാല്‍ പരാതിപ്പെടാനായി തെരഞ്ഞെടുപ്പ് കമ്മിഷന് സി-വിജില്‍ ആപ് പുറത്തിറക്കി.
ചട്ടലംഘനം ശ്രദ്ധയില്‍പെട്ടാല്‍ അതിന്റെ ചിത്രമോ വിഡിയോ ദൃശ്യമോ ആപ് വഴി തെരഞ്ഞെടുപ്പ് കമ്മിഷന് അയക്കാവുന്നതാണ്. പെരുമാറ്റച്ചട്ട ലംഘനം സംബന്ധിച്ച് പരാതിപ്പെടുന്നതിലെ പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിനാണ് ആപ് പുറത്തിറക്കിയത്.
സൗകര്യപൂര്‍വം ഉപയോഗിക്കാവുന്ന ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനാണ് സി-വിജില്‍ ആപ്. വിഡിയോ, ഫോട്ടോ ഓപ്ഷനുകള്‍ തെരഞ്ഞെടുത്ത് ദൃശ്യം പകര്‍ത്തുക.
തുടര്‍ന്ന് വിഷയത്തെക്കുറിച്ച് ഒരു കുറിപ്പുകൂടി ചേര്‍ത്ത് കമ്മിഷന് അയച്ചുകൊടുത്താല്‍ മതി. പരാതിപ്പെടുന്ന ആളുടെ വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് നിര്‍ബന്ധമില്ല.
ലഭിക്കുന്ന പരാതിയില്‍ നൂറു മിനിട്ടിനുള്ളില്‍ നടപടി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ ബാധ്യസ്ഥരാണെന്ന് ചീഫ് ഇലക്്ഷന് കമ്മിഷണര്‍ സുനില്‍ അറോറ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."