പടക്കം, മണല്‍, മദ്യക്കടത്ത് തടയല്‍: പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ചു
കാസര്‍കോട്: വിഷുവിനോടനുബന്ധിച്ച് ജില്ലയിലെ അനധികൃത പടക്ക വില്‍പനയും മദ്യക്കടത്തും വില്‍പനയും തടയാന്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ചു. റവന്യൂ, എക്‌സൈസ്, പൊലിസ് എന്നീ വകുപ്പുകളുടെ നേതൃത്വത്തിലാണ് സ്‌ക്വാഡ് രൂപീകരിച്ചത്. സ്‌ക്വാഡുകള്‍ 24 മണിക്കൂറും പ്രവര്‍ത്തനസജ്ജമായിരിക്കും. അനധികൃത മദ്യക്കടത്തും വില്‍പനയും സംബന്ധിച്ച വിവരം ലഭിക്കുന്നവര്‍ എക്‌സൈസ് കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിക്കണം. ഫോണ്‍ 04994 257060 (കാസര്‍കോട് സ്‌ക്വാഡ്), 04994 255332 (കാസര്‍കോട് കണ്‍ട്രോള്‍ റൂം) , 04672 204125 (കാഞ്ഞങ്ങാട് കണ്‍ട്രോള്‍ റൂം).
വിഷു അവധി ദിവസങ്ങളില്‍ അനധികൃത കൈയേറ്റം, മണല്‍ കടത്ത്, വയല്‍ നികത്തല്‍ തുടങ്ങിയവ തടയാന്‍ റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ചു. അനധികൃത കൈയേറ്റം, മണല്‍ കടത്ത്, വയല്‍ നികത്തല്‍ തുടങ്ങിയവ സംബന്ധിച്ച വിവരം ലഭിക്കുന്നവര്‍ സ്‌ക്വാഡിനെ വിവരം അറിയിക്കണം.
ഫോണ്‍: 8547618470, 8547618469 (വെളളരിക്കുണ്ട് താലൂക്ക്), 9447494042, 8547617401 (ഹോസ്ദുര്‍ഗ് താലൂക്ക്), 9447030021, 8547617301 (കാസര്‍കോട് താലൂക്ക്), 8547618464, 8547618465 (മഞ്ചേശ്വരം താലൂക്ക്).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."