നവാഗതര്‍ക്ക് ആവേശമായി മദ്‌റസ പ്രവേശനോത്സവം
ഉരുവച്ചാല്‍:ബാവോട്ടു പാറ ദാറുസലാം മദ്‌റസ പ്രവേശനോത്സവം നടത്തി.മദ്‌സറയിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ബാവോട്ടു പാറ യൂത്ത് വോയ്‌സ് മദ്‌റസ ബാഗ് നല്‍കി.പൊതു പരീക്ഷയില്‍ ടോപ്പ് പ്ലസ് നേടിയ മുഹമ്മദ് മിസ്അബിനെ അനുമോദിച്ചു.
ഹാശിം സഅദിനുച്ചിയാട് പുതുതായി മദ്രസക്ക് വേണ്ടി വാങ്ങിയ വാഹനം ഉദ്ഘാടനം ചെയ്തു. എം.ഷൗക്കത്തലി അധ്യക്ഷനായി. ഉദ്ഘാടനം നിര്‍വ്വഹിച്ചു.മഹല്ല് സെക്രട്ടറി ശഫീഖ് ബാവോട്ട് പാറ,ഇസ്മാഈല്‍,ശഫീഖ് ബാവോട്ടു പാറ സംസാരിച്ചു.
ഇരിട്ടി: റിലീഫ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് വിളക്കോട് ശാഖയുടെ നേതൃത്വത്തില്‍ വിളക്കോട് മദ്‌റസയില്‍ പാഠപുസ്തകവിതരണവും പഠനോപകരണ വിതരണവും അനുമോദനവും സംഘടിപ്പിച്ചു. പാഠപുസ്തക വിതരണോദ്ഘാടനം സക്കരിയ അസ്അദിയും പഠനോപകരണ വിതരണോദ്ഘാടനം മഹല്ല് സെക്രട്ടറി ഒ. മജീദും നിര്‍വഹിച്ചു. ഉപഹാര വിതരണം ജനറല്‍ സെക്രട്ടറി കെ. അബ്ദുല്‍ സലാം നിര്‍വഹിച്ചു. സ്വദ്ര്‍ മുഅല്ലിം ജാഫര്‍ ഫൈസി അധ്യക്ഷനായ ചടങ്ങ് ഖത്തീബ് മിദ്‌ലാജ് അസ്അദി പരിപാടി ഉദ്ഘാടനം ചെയ്തു. കമ്മറ്റി ഭാരവാഹികളായ പി.വി അബ്ദുല്‍ അസീസ്, എം.കെ കുഞ്ഞാലി, ഒ. ഹംസ, എം.കെ അബ്ദുല്‍ ഖാദര്‍, സഈദ്മൗലവി, ഹംസ മൗലവി, ളിയാഉദ്ദീന്‍ ബാഖവി, ഒ. മുഹമ്മദ് സിനാന്‍, എന്‍. അര്‍ശിദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."