ഇരിക്കൂറില്‍ പൊതുശ്മശാനം യാഥാര്‍ഥ്യമാകുന്നു
ഇരിക്കൂര്‍: പതിനഞ്ച് വര്‍ഷം മുന്‍പ് പ്രവര്‍ത്തനത്തിന് തുടക്കമിട്ട ഇരിക്കൂര്‍ പഞ്ചായത്തിലെ പൊതു ശ്മശാനമെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാവുന്നു.
2009-ലെ പഞ്ചായത്ത് ഭരണസമിതി കാലത്ത് പ്രസിഡന്റായിരുന്ന സി.രാജീവന്റെ നേതൃത്വത്തിലാണ് ഇരിക്കുറില്‍ ഒരു പൊതു ശ്മശാനം നിര്‍മിക്കണമെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തനമാരംഭിച്ചത്. അന്ന് കുളിഞ്ഞയിലെ പട്ടയം മൂലയില്‍ ഇരുപത്തഞ്ച് സെന്റ് സ്ഥലം കണ്ടെത്തി സ്ഥലമെടുക്കാനുള്ള നടപടി ആരംഭിക്കുകയും പദ്ധതിക്കായി ഒരു ലക്ഷം രൂപ വകയിരുത്തുകയും ചെയ്തെങ്കിലും തുടര്‍നടപടികളുണ്ടായില്ല.ഇപ്പോഴത്തെ ഭരണസമിതിയാണ് പിന്നീട് ഇതിനായി പ്രവര്‍ത്തനങ്ങള്‍ പുന:രാരംഭിച്ചത്.
പൊതു ശ്മ ശാന പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത കൂട്ടിയത്. ശുചിത്വ മിഷന്റെ 22 ലക്ഷം രൂപ ലഭിക്കുകയും പഞ്ചായത്ത് 10 ലക്ഷം രൂപയും അനുവദിച്ച് പണി പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിച്ചു.
ജൂലൈ 20ന് നിര്‍മാണം പൂര്‍ത്തിയാക്കി പൊതുസമൂഹത്തിനായി സമര്‍പ്പിക്കാനാണ് തീരുമാനം. നിലവില്‍ സമീപ പഞ്ചായത്തുകളായ പടിയൂരിലും കൂടാളിയുമെല്ലാം പൊതു ശ്മശാനമുണ്ടെങ്കിലും ഇരിക്കൂര്‍ പഞ്ചായത്തില്‍ പൊതു ശ്്മശാനമില്ലാത്തതിനാല് പരേതരെ പയ്യാമ്പലത്താണ് സംസ്കരിച്ചുവരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."