ബ്രോഷര്‍ മനുഷ്യന് ! ഡേവിഡിന് വീണ്ടും ലോക റെക്കോര്‍ഡ്
പയ്യന്നൂര്‍: സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന കെ.എം ഡേവിഡ്(58) എന്ന മുന്‍ എക്സൈസ് ഉദ്യോഗസ്ഥന് ഇന്ന് വിവിധ റെക്കോര്‍ഡുകള്‍ക്ക് ഉടമയാണ്. ലോകത്തിലെ 94ല്‍പരം രാജ്യങ്ങളിലേത് കൂടാതെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലേയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടേതടക്കം 7500ല്‍ പരം ബ്രോഷറുകളും ശേഖരിച്ച് 5000ലധികം കോഴ്സുകളെകുറിച്ചും സ്ഥാപനങ്ങളെക്കുറിച്ചും ആധികാരികമായി പഠിച്ച് സംസാരിക്കുന്നു.
ഈ മേഖലയിലെ പ്രവര്‍ത്തനത്തിനാണ് ഡേവിഡിന് റെക്കോര്‍ഡുകള്‍. 2017 ജനുവരിയില്‍ യു.ആര്.എഫ് ഏഷ്യന്‍ റെക്കോര്‍ഡ് ലഭിക്കുകയും മറ്റ് പല റെക്കോര്‍ഡുകള്‍ക്ക് പരിഗണിക്കുകയും ചെയ്തിരിക്കുകയാണ്. 2018ല്‍ ലിംകാ ബുക്ക് ഓഫ് റെക്കോര്‍ഡും ഒടുവില്‍ ഗോള്‍ഡന്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡിന്റെ ലോക റെക്കോര്‍ഡും ലഭിച്ചിരിക്കുന്നു. ഈ മേഖലയിലുള്ള ഇദ്ദേഹത്തിന്റെ കഴിവിന്റെ പ്രത്യേകതയിലാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുപോലും വിദ്യാഭ്യാസ മേഖലയിലുള്ളവര്‍ ഇദ്ദേഹത്തെ കാണാനായി എത്തുന്നത്.
ഗിന്നസ് റെക്കോര്‍ഡിന് വേണ്ടി കാത്തിരിക്കുന്ന ഡേവിഡ് കേരളത്തിലെ പല ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അവരുടെ ആവശ്യപ്രകാരം ക്ലാസുകള്‍ എടുക്കാറുമുണ്ട്. ടെറിട്ടോറിയല്‍ ആര്‍മിയില്‍ രണ്ടു വര്‍ഷവും സംസ്ഥാന പൊലിസില്‍ ഏഴു വര്‍ഷവും എക്സൈസില്‍ 22 വര്‍ഷവും ജോലി ചെയ്ത ഡേവിഡ് വിദ്യാഭ്യാസ മേഖലയില്‍ തന്നെ സേവനം തുടരുകയാണ്. കഴിഞ്ഞ 20 വര്‍ഷമായി ഈ മേഖലയിലെ കോഴ്സുകളെക്കുറിച്ച് ഗവേഷണം നടത്തിവരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."