മാതൃകാപരം ഈ വാനരമൂല
ചെറുപുഴ: അരവഞ്ചാല്‍ കാവ് പരിസരത്തുകൂടി യാത്ര ചെയ്യുന്ന ആരും ശ്രദ്ധിക്കുന്ന ഒരു ബോര്‍ഡുണ്ട്. 'വാനര മൂല'എന്നെഴുതിയ ഈ ബോര്‍ഡില്‍ ഒരു കുരങ്ങന്റെ കാര്‍ട്ടൂണ്‍ പടവും തനിനാടന്‍ കൈയെഴുത്തുമാണുള്ളത്. തൊട്ടടുത്ത് മതിലിനോട് ചേര്‍ന്ന് കരിങ്കല്ലുകൊണ്ട് ഒരു ചെറിയ തറയുമുണ്ട്. അരവഞ്ചാല്‍ കാവിലെ വാനരന്മാര്‍ക്ക് ഭക്ഷണം നല്‍കുമ്പോള്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങളാണ് ബോര്‍ഡിലുള്ളത്. ആര്‍ക്കും ഇവിടെ ഭക്ഷണം കൊണ്ടുവയ്ക്കാം. എന്നാല്‍ അത് ബോര്‍ഡില്‍ പറഞ്ഞ നിബന്ധന പ്രകാരം ആയിരിക്കണമെന്നു മാത്രം. ഇവിടെയെത്തുന്ന സഞ്ചാരികള്‍ തികച്ചും കാവിലെ വാനരന്മാര്‍ക്ക് പഴ വര്‍ഗങ്ങള്‍ നല്‍കാറുണ്ട്. എന്നാല്‍ മുന്‍പ് മതിയായ ഭക്ഷണം ഇല്ലാത്തതിനാല്‍ കുരങ്ങന്മാര്‍ നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുക പതിവായിരുന്നു. അതിനാല്‍ കുരങ്ങന്മാരെ കൊന്നോടുക്കേണ്ട സ്ഥിതി പോലും ഉണ്ടായിട്ടുണ്ട്.
ഈ അവസ്ഥ ഒഴിവാക്കാനും വാനരന്മാരാല്‍ പേരുകേട്ട അരവഞ്ചാല്‍ കാവിന്റെ പെരുമയും പൈതൃകവും സംരക്ഷിക്കാനുമാണ് ഈ സംവിധാനം ഒരുക്കിയതെന്നും ഭാവിയില്‍ ഈ സ്ഥലത്ത് വാനര ഊട്ട് പോലുള്ള സംവിധാനം ഏര്‍പ്പെടുത്താനും പരിപാടിയുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."