സഊദിയിൽ ഇന്ന് സ്ഥിരീകരിച്ചവരിൽ യുവാക്കൾ 87 ശതമാനം, വിദേശികൾ 60 ശതമാനം, അറിയാം പൂർണ്ണ വിവരങ്ങൾ
റിയാദ്: സഊദിയിൽ ഞായറാഴ്ച്ച സ്ഥിരീകരിച്ച 2736 വൈറസ് ബാധിതരിൽ വിദേശ പൗരന്മാരാണ് ഏറ്റവും കൂടുതൽ. ആരോഗ്യ മന്ത്രാലയം പുറത്തു വിട്ട കണക്കുകൾ പ്രകാരം 60 ശതമാനം വിദേശികളാണ് ബാക്കി 40 ശതമാനം സ്വദേശി പൗരന്മാരുമാണ്. വൈറസ് ബാധിതരിൽ ബഹു ഭൂരിഭാഗവും യുവാക്കളുമാണ്. 87 ശതമാനം രോഗികളാണ് യുവാക്കൾ. ബാക്കിയുള്ളവരിൽ ഒമ്പത് ശതമാനം കുട്ടികളുമാണ്. പ്രായമേറിയവർ വെറും നാല് ശതമാനം മാത്രമാണ്. 78 ശതമാനം പുരുഷന്മാരും 22 ശതമാനം സ്‌ത്രീകളുമാണെന്നും ആരോഗ്യ മന്ത്രാലയം പുറത്തു വിട്ട കണക്കുകളിൽ വ്യക്തമാക്കുന്നുണ്ട്. രാജ്യത്ത് ഇതിനകം 586,405 വൈറസ് ടെസ്‌റ്റുകളാണ് നടത്തിയിട്ടുള്ളത്. രാജ്യത്തെ 136 പ്രദേശങ്ങളിൽ വൈറസ് സ്ഥിരീകരിച്ചു. ഇന്ന് 2736 പുതിയ കൊവിഡ്-19 വൈറസ് ബാധയും 2056 രോഗമുക്തിയും 10 മരണം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ വൈറസ് ബാധ 54752, രോഗമുക്തി 25722, ചികിത്സയിൽ 28718, മരണം 312 എന്നിങ്ങനെ ആയി ഉയർന്നു. ഏറെ ആശങ്കയുളവാകുന്ന വർധനവാണ് സഊദിയിൽ ഉണ്ടാകുന്നത്.
ഏറ്റവും കൂടുതൽ വൈറസ് ബാധ കണ്ടെത്തിയത് മക്കയിലാണ്. മക്ക, റിയാദ് എന്നിവിടങ്ങളിൽ വൈറസ് ബാധിതരുടെ എണ്ണം പതിനായിരം പിന്നിട്ടുണ്ട്. രാജ്യത്ത് ഇത് വരെ സ്ഥിരീകരിച്ച വൈറസ് ബാധ കണക്കുകൾ ഇങ്ങനെയാണ് മക്ക 11,266, റിയാദ് 10,176, ജിദ്ദ 9,285, മദീന 7,602, ദമാം 3,672, ഹുഫുഫ് 2,390, ജുബൈൽ 1,976, ത്വായിഫ് 1,279, ഖോബാർ 1,156, ബൈഷ് 698, തബൂക് 509, ഖത്വീഫ് 504,ദിരിയ 347, ബുറൈദ 319, യാമ്പു 314, ദഹ്‌റാൻ 260, ഹദ്ദ 169, സ്വഫ്‌വ 168, ബിഷാ 128, ഖുൻഫുദ 127, ഖമീസ് മുശൈത് 125, അൽഖർജ് 124, അൽ മജ്മഅ 112, ഉനൈസ108.
എന്നാൽ ഇവരിൽ നിലവി ചികിത്സയിൽ കഴിയുന്നവരുടെ കണക്കുകൾ ഇങ്ങനെയാണ്. ജിദ്ദ 4,899, മക്ക 4,842, മദീന 4,595, റിയാദ് 4,510, ദമാം 2,170, ജുബൈൽ1,428, ത്വായിഫ് 950, ഹുഫുഫ് 839, ഖോബാർ 825, ദിരിയ 316, തബൂക് 266, ഖത്വീഫ് 263, യാമ്പു 223, ബൈഷ് 204, ബുറൈദ 195, ദഹ്‌റാൻ 173, ഹദ്ദ 169, സ്വഫ്‌വ 168, അൽ മജ്മഅ 108. നൂറിലധികം സ്ഥിരീകരിക്കുകയോ നിലവിൽ ചികിത്സയിൽ കഴിയുകയോ ചെയ്യുന്നവരുടെ കണക്കുകളാണ് ഇവിടെ സൂചിപ്പിച്ചത്. ഇത് കൂടാതെ 111 സ്ഥലങ്ങളിൽ നൂറിൽ താഴെ വൈറസ് ബാധ സ്ഥിരീകരിക്കുകയോ നിലവിൽ ചികിത്സയിൽ കഴിയുകയോ ചെയ്യുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."