മലപ്പട്ടത്തെ പെണ്‍കരുത്ത്
ശ്രീകണ്ഠപുരം: മലപ്പട്ടത്തിന് അഭിമാനമായി നീറ്റ് പരീക്ഷയിലും എല്‍.എല്‍.എം പരീക്ഷയിലും റാങ്കുമായി രണ്ട് പെണ്‍കുട്ടികള്‍. അടിച്ചേരിയിലെ ആശ്‌ന ഭാസ്‌ക്കറും നിത്യ ദിവാകരനുമാണ് നാടിന്റെ താരങ്ങളായത്. സാധാരണ സ്‌കൂളില്‍ പഠിച്ചാണ് ഇരുവരും ഈ സ്വപ്‌നതുല്യമായ നേട്ടം സ്വന്തമാക്കിയത്. നീറ്റ് പരീക്ഷയില്‍ അഖിലേന്ത്യാതലത്തില്‍ 13 ലക്ഷത്തില്‍പരം കുട്ടികളും സംസ്ഥാനതലത്തില്‍ 1,20,000 കുട്ടികളുമാണ് പരീക്ഷയെഴുതിയത്. ഇതില്‍ യഥാക്രമം 738, 97 റാങ്കാണ് അശ്‌ന നേടിയത്. കഴിഞ്ഞവര്‍ഷം സ്വാശ്രയ കോളജില്‍ അശ്‌നക്ക് പഠിക്കാന്‍ അവസരമുണ്ടായിട്ടും സര്‍ക്കാര്‍ സ്ഥാപനത്തില്‍ പഠിക്കാനാണ് അശ്‌ന പരീക്ഷയ്ക്ക് തയാറായത്. സഹകരണ വകുപ്പിലെ അസി. രജിസ്ട്രാറായ അടിച്ചേരിയിലെ മോഹനന്റെയും രതിയുടെയും മകളാണ് അശ്‌ന. ലീഗല്‍ ലിഗം മജിസ്ട്രാര്‍(എല്‍.എല്‍.എം) പരീക്ഷയില്‍ അഖിലേന്ത്യാ തലത്തില്‍ 68ഉം സംസ്ഥാനതലത്തില്‍ 20ഉം റാങ്ക് നേടിയാണ് നിത്യ ദിവാകരന്‍ അഭിമാനനേട്ടം കരസ്ഥമാക്കിയത്. സ്വന്തം വീട്ടിലേക്കുള്ള വഴി നേരാംവണ്ണം ലഭിക്കാതെയും അപകടത്തില്‍ പരുക്കേറ്റ കൂലിപ്പണിക്കാരനായ അച്ഛന്റെ ചികിത്സയും വരുത്തിയ മാനസിക സംഘര്‍ഷങ്ങളൊന്നും വകവയ്ക്കാതെയും പൊരുതിനേടിയ റാങ്ക് നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കുമൊപ്പം നിത്യയുടെ നിശ്ചയദാര്‍ഢ്യത്തിന്റെ കൂടി തെളിവാണ്. തിരുവല്ല കോളജില്‍ സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റിയുടെ നിയമപഠന കോഴ്‌സാണ് നിത്യ പഠിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."