തെരുവുനായ്ക്കളുടെ ഇരകളായി വിദേശ ടൂറിസ്റ്റുകളും 'കടിയുറപ്പ്'
കണ്ണൂര്‍: ജില്ലയിലെ പ്രധാനസഞ്ചാരമായ പയ്യാമ്പലം ബീച്ച് തെരുവു നായ്ക്കളുടെ പിടിയിലായതോടെ വിനോദ സഞ്ചാരികള്‍ ദുരിതത്തില്‍. ബീച്ചിന്റെ പ്രവേശനഭാഗത്ത് സഞ്ചാരികളെ സ്വാഗതം ചെയ്യുന്നത് നായ്ക്കളാണ്.
വിദേശികളും ആഭ്യന്തര സഞ്ചാരികളുമടക്കം ദിവസവും നൂറുകണക്കിനു ആളുകളെത്തുന്ന ബീച്ചില്‍ തെരുവു നായ്ക്കള്‍ കാരണം ഇപ്പോള്‍ ആളുകള്‍ കുറഞ്ഞ അവസ്ഥയാണ്.
പലപ്പോഴും ഭാഗ്യം കൊണ്ടു മാത്രമാണ് തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ നിന്നും സന്ദര്‍ശകര്‍ രക്ഷപ്പെടുന്നത്.
ജില്ലാ ഭരണകൂടമോ ടൂറിസം പ്രമോഷന്‍ കൗണ്‍സിലോ ഫലപ്രദമായ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. കുട്ടികളും വയോധികരുമെല്ലാമായി കുടുംബത്തോടെ പയ്യാമ്പലത്ത് എത്തുന്നവര്‍ നായ്ക്കളെ കണ്ട് ഭയന്ന് പിന്നീട് വീണ്ടും വരാത്ത അവസ്ഥയാണുണ്ടാകുന്നത്. എന്നാല്‍ വിഷയം ശ്രദ്ധയില്‍പെടുത്തിയിട്ടും അധികൃതര്‍ നിസംഗത തുടരുകയാണ്.
വലിയ അപകടങ്ങള്‍ സംഭവിക്കുന്നതിനു മുമ്പ് തെരുവുനായ്ക്കള്‍ ബീച്ച് കൈയടക്കുന്നത് തടയണമെന്നാണ് സഞ്ചാരികള്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."