കാട്ടാനക്കൂട്ടം വീടു തകര്‍ത്തു
ഗൂഡല്ലൂര്‍: ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനക്കൂട്ടം വീട് തകര്‍ത്തു. ചേരങ്കോട് സ്വദേശി മുത്തുലിംഗത്തിന്റെ വീടാണ് കാട്ടാനക്കൂട്ടം തകര്‍ത്തത്. 12 ആനകളടങ്ങിയ കൂട്ടമാണ് പ്രദേശത്ത് നാശം വരുത്തിയത്.
കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. പ്രദേശത്തെ മറ്റു വീടുകള്‍ക്ക് നേരെയും കാട്ടാനകളുടെ ആക്രമണമുണ്ടായെങ്കിലും പടക്കംപൊട്ടിച്ച് തുരത്തിയോടിക്കുകയായിരുന്നു.
പഴനിസ്വാമി, വിജയകുമാര്‍ എന്നിവരുടെ വീടുകള്‍ക്ക് നേരെയാണ് കാട്ടാന ആക്രമണമുണ്ടായത്. വീട് തകര്‍ന്ന മുത്തുലിംഗം വനം വകുപ്പിന് പരാതി നല്‍കിയിട്ടുണ്ട്. മാസങ്ങളായി പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമാണ്.
പ്രതിരോധ സംവിധാനങ്ങളില്ലാത്തതാണ് സമീപത്തെ വനത്തില്‍ നിന്നും കാട്ടാനകള്‍ ജനവാസ കേന്ദ്രങ്ങളിലെത്താനുള്ള പ്രധാന കാരണം. പ്രദേശത്ത് തമ്പടിച്ച കാട്ടാനകളെ ഉള്‍വനത്തിലേക്ക് തുരത്തണമെന്ന് നാട്ടുകാര്‍ വനം വകുപ്പിനോടാവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."